കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ അവസാന വാക്കുകള്‍ 'റാം റാം' എന്ന് എഫ്ഐആര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ബിര്‍ള ഹൗസിലെ പ്രാര്‍ത്ഥനാ യോഗത്തിനിടെ ഗോഡ്‌സേയുടെ വെടിയേറ്റ്‌ വീഴുമ്പോള്‍ ഗാന്ധിജി അവസാനമായി മന്ത്രിച്ചത്‌ 'ഹേ റാം' എന്നായിരുന്നുവെന്നാണ്‌ ചരിത്രം നമ്മെ പഠിപ്പിച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനവാക്കുകള്‍ 'റാം റാം' എന്നായിരുന്നുവെന്ന്‌ പുതിയ വെളിപ്പെടുത്തല്‍.

ഗാന്ധിവധക്കേസ്‌ രജിസ്റ്റര്‍ ചെയ്‌ത ദില്ലിയിലെ തുഗ്‌ളക്കാബാദ്‌ പൊലീസ്‌ സ്റ്റേഷനില്‍ ഉറുദു ഭാഷയില്‍ രേഖപ്പെടുത്തിയ എഫ്‌ഐആറില്‍ സംഭവത്തിന്‌ ദൃക്‌സാക്ഷിയായ നന്ദലാല്‍ മേത്ത നല്‍കിയ മൊഴിയിലാണ്‌ ഇക്കാര്യം രേഖ്‌പ്പെടുത്തിയിരിക്കുന്നത്‌.

ആ ദിവസം ആറോ ഏഴോ അടി മുന്നോട്ടു നടന്നു നീങ്ങിയതേയുള്ളു. പെട്ടന്ന്‌ ഒരാള്‍ അദ്ദേഹത്തിന്റെ ഏറെ അടുത്തായി നിന്ന്‌ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ കൊണ്ട്‌ മൂന്നുതവണ നിറയൊഴിച്ചു. നെഞ്ചിലും വയറ്റിലും വെടിയേറ്റ്‌ ഗാന്ധിജി വീഴുന്നു. റാം റാം എന്ന്‌ മന്ത്രിച്ചുകൊണ്ട്‌ പിന്നോട്ടാണ്‌ വീണത്‌- എഫ്‌ഐഐറില്‍ രേഖപ്പെടുത്തിയ മേത്തയുടെ മൊഴിയില്‍ ഇങ്ങനെയാണ്‌ സംഭവം വിവരിക്കുന്നത്‌.

1948 ജനുവരി മുപ്പതിന്‌ ബിര്‍ള ഹൗസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ്‌ നന്ദലാല്‍ മേത്ത പോയത്‌. ബിര്‍ള ഹൗസിലെ മുറിയിന്‍ നിന്നും ആഭ ഗാന്ധിയ്‌ക്കും സന്നോ ഗാന്ധിയ്‌ക്കുമൊപ്പം അഞ്ചുമണികഴിഞ്ഞ്‌ പത്തുമിനിറ്റുള്ളപ്പോള്‍ പ്രാര്‍ത്ഥനാ യോഗത്തിനായി ഗാന്ധിജി പുറത്തിറങ്ങി.

പൂന്തോട്ടം കടന്നശേഷം പ്രാര്‍ത്ഥനാ മന്ദിരത്തിലേയ്‌ക്കുള്ള പടികള്‍ കയറി മുന്നോട്ടു പോവുകയായിരുന്നു അദ്ദേഹം. ഇരുവശങ്ങളിലും നിന്ന ജനങ്ങള്‍ക്കുനേരെ അദ്ദേഹം കൈകൂപ്പി. പ്രാര്‍ത്ഥനാ മണ്ഡപത്തിലെത്താന്‍ മൂന്നടിമാത്രം ബാക്കിയുള്ളപ്പോളാണ്‌ ഗോഡ്‌സേ അദ്ദേഹത്തിന്‌ നേരെ വെടിയുതിര്‍ത്തത്‌.

അബോധാവസ്ഥയില്‍ അദ്ദേഹത്തെ ബിര്‍ള ഹൗസിലെ മുറിയിലെത്തിച്ചു. അവിടെവച്ചാണ്‌ അദ്ദേഹം മരിച്ചത്‌. കൊലപാതകിയായ ഗോഡ്‌സെയെ പോലീസ്‌ പിടകൂടി കൊണ്ടുപോവുകയായിരുന്നു- ഇങ്ങനെയാണ്‌ നന്ദലാലിന്റെ മൊഴി

പത്രപ്രവര്‍ത്തകനായ ദയാശങ്കര്‍ ശുക്ലയുടെ പ്രസിദ്ധീകിരിയ്‌ക്കാനിരിക്കുന്ന പുസ്‌തകമായ മഹാത്മാഗാന്ധി- ബ്രഹ്മചാരി കി പ്രയോഗ്‌ എന്ന പുസ്‌തകത്തില്‍ പറയുന്നത്‌ ഗാന്ധി ഹേ റാം എന്ന്‌ മന്ത്രിക്കുന്നത്‌ കേട്ടത്‌ കൊച്ചുമകന്‍ മനു മാത്രമായിരുന്നുവെന്നാണ്‌. ഹേ റാം എന്നല്ല ആ എന്നായിരുന്നു ഗാന്ധിജി അവസാനമായി പറഞ്ഞതെന്ന്‌ ഗോഡ്‌സെ പറഞ്ഞകാര്യവും പുസ്‌തകത്തിലുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X