എച്ച്‌എംടി ഭൂമിയിടപാട്: പാര്‍ട്ടി തലത്തില്‍ അന്വേഷണം
തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാട് സംബന്ധിച്ച് സിപിഎം പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുന്നു.
കളമശേരിയിലെ 70 ഏക്കര്‍ എച്ച്‌എംടി ഭൂമി മുംബൈയിലെ സ്വകാര്യ കമ്പനിയ്‌ക്ക് 91 കോടിരൂപയ്‌ക്ക് വിറ്റ ഇടപാടിനെക്കുറിച്ചും ഈ ഇടപാട് എങ്ങനെ വിവാദമായി എന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ ബുധനാഴ്‌ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്.
സിപിഎം കേന്ദ്രകമ്മറ്റിയംഗം കൂടിയായ കോടിയേരി ബാലകൃഷ്‌ണന്‍, സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തോമസ് ഐസക് എന്നിവരടങ്ങുന്ന സമിതിയോട് വിശദമായ അന്വേഷണം നടത്തി ഒരാഴ്‌ചയ്‌ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്.
സര്‍ക്കാറിന്റെ അനുവാദമില്ലാതെ എച്ച്‌എംടി ഭൂമി സ്വകാര്യ വ്യക്തിക്ക് വിറ്റ സംഭവത്തില്‍ വ്യവസായ മന്ത്രി പ്രതിക്കൂട്ടിലാവുകയും ബുധനാഴ്‌ച മന്ത്രിലഭായോഗം സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി തലത്തില്‍ക്കൂടി അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചത്.












Click it and Unblock the Notifications