Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ചതിയനാണെന്ന്‌ ഗംഗാധരന്‍

കോഴിക്കോട്‌: കരുണാകരന്‍ ചതിയനാണെന്ന്‌ എന്‍സിപി നേതാവ്‌ എം.പി ഗംഗാധരന്‍. കൂടെനിന്ന ലക്ഷക്കണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകരെ ചതിച്ച നേതാവാണ്‌ കരുണാകരനെന്നും അദ്ദേഹം ആരോപിച്ചു.

അദ്ദേഹം ചെയ്‌ത ചതിയ്‌ക്കു പകരം ചെയ്യാന്‍ എന്‍സിപി കാത്തിരിയ്‌ക്കുകയാണ്‌. പഴയകാലത്ത്‌ അദ്ദേഹം പലരെയും മൂലയ്‌ക്കിരുത്തി. ലീഡര്‍ ആശ്രിതവത്സലനായത്‌ കാര്യം കാണാനാണ്‌.

കരുണാകരനോട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അതൃപ്‌തിയാണ്‌. ഉമ്മന്‍ചാണ്ടി ഇതേവരെ അദ്ദേഹത്തെ കാണാന്‍പോലും ചെന്നിട്ടില്ല. ലീഡറെ പാര്‍ട്ടിയില്‍ ചേര്‍ത്തെന്ന്‌ സോണിയ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി.

കരുണാകരന്റെ നീക്കം മുരളിയെ തകര്‍ക്കാനാണ്‌. എന്നാല്‍ കൂടുതല്‍ ശക്തിയോടെ മുരളി മുന്നോട്ടുപോകും. രണ്ടുലക്ഷത്തിലധികം ആളുകള്‍ എറണാകുളത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ്‌ കാണുന്നത്‌. 2000 പേര്‍ ഉണ്ടായെങ്കിലായി- ഗംഗാധരന്‍ കളിയാക്കി. കോഴിക്കോട്ട്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഗാധരന്‍.















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+