ഫെബ്രുവരി 19ന് യുഡിഎഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: വിലക്കയറ്റമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 19ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന വാദം തെറ്റാണെന്ന് തങ്കച്ചന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പു കേടാണ് ഇതിനു പിന്നിലുള്ളത്. യുഡിഎഫിന്റെ ഭരണസമയത്ത് വിലക്കയറ്റം ഉണ്ടായിരുന്നല്ല.
എച്ച്‌എംടി ഭൂമി ഇടപാട് കേസില്‍ ആരോപണ വിധേയരായ വ്യവസായ, രജിസ്‌ട്രേഷന്‍, റവന്യൂ മന്ത്രിമാര്‍ രാജി വെയ്‌ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രതിപക്ഷത്തെ അവഗണിക്കുന്നതായും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications