Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഹൂ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്?

റെഡ്‍മണ്ട് : ഗൂഗിള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ മൈക്രോസോഫ്റ്റ് ഓണ്‍ലൈന്‍ ഭീമന്‍ യാഹൂവിനെ വിലയ്ക്കു വാങ്ങുന്നു? 44.6ബില്യണ്‍ യുഎസ് ഡോളറാണ് സോഫ്റ്റ്വെയര്‍ രാജാവ് യാഹൂവിനിട്ട വില. ഏതാണ്ട് ഒരു ലക്ഷത്തി എഴുപത്തിനാലായിരം കോടി രൂപ!!!

ഓഹരിയൊന്നിന് 31 ഡോളര്‍ നിരക്കില്‍ ഷെയര്‍ വാങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മെര്‍ യാഹൂ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു. വ്യാഴാഴ്ച ക്ലോസ് ചെയ്ത വിപണി നിരക്കിന്റെ 62 ശതമാനം ഉയര്‍ന്ന നിരക്കാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. നാസ്‍ഡാക് സൂചികയില്‍ ഇക്കൊല്ലം 18 ശതമാനം ഇടിവാണ് യാഹൂ ഓഹരികള്‍ നേരിട്ടത്. ജനുവരി 29ലെ കണക്കനുസരിച്ച് ലാഭത്തില്‍ 23 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് വഴിയുളള പരസ്യരംഗത്ത് ഗൂഗിളിന്റെ അസഹ്യമായ മുന്നേറ്റമാണ് മൈക്രോസോഫ്റ്റ് യാഹൂ ലയനത്തിന് വഴിയൊരുക്കുന്നത്. 2010 ആകുമ്പോഴെയ്ക്കും 80 ബില്യണ്‍ ഡോളര്‍ വലിപ്പമുളള പരസ്യവിപണിയായി ഇന്റര്‍നെറ്റ് വികസിക്കുമെന്നാണ് കണക്ക്. ഇതിന്റെ സിംഹഭാഗവും ഗൂഗിളിന്റെ പോക്കറ്റിലാണ് വീഴുന്നത്.

ഈ വാര്‍ത്ത പുറത്തു വന്നയുടനെ യാഹൂവിന്റെ ഓഹരി വില ഏതാണ്ട് 61 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. 19.18 ഡോളറില്‍ ക്ലോസ് ചെയ്ത വില 30.80 ഡോളറായി ഉയര്‍ന്നപ്പോള്‍ ഗൂഗിളിന്റെ ഓഹരി വില 564.3 ഡോളറില്‍ നിന്ന് 518 ഡോളറായി താണു.

ഇന്റര്‍നെറ്റ് വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് നടത്തുന്നത് ഒരു കൈവിട്ട കളിയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഗൂഗിളിന്റെ മുന്നേറ്റത്തിലുളള നിരാശയും ആശങ്കയുമാണ് വമ്പന്‍ വിലയ്ക്ക് യാഹൂ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+