ഓഹരിവ്യാപാരത്തിന് ഓണ്‍ലൈന്‍ സഹായി
മുംബെ : ഓഹരിക്കച്ചവടം പഠിക്കാന്‍ ട്രേഡ് ക്രാക്കര്‍ ഡോട്ട് കോം ഓണ്‍ലൈന്‍ സഹായിയാകുന്നു യഥാര്‍ത്ഥ വ്യാപാരം നടത്തും മുമ്പ് വിപണിയും വ്യാപാരവും പഠിക്കാന്‍ ഈ സൈറ്റിലെ സാങ്കല്‍പിക വ്യാപാരം സഹായിക്കും.
വിവിധഷെയറുകള്‍ ഉള്‍ക്കൊളളിച്ചുളള കൃത്രിമമായ പോര്‍ട്ട്ഫോളിയോ ഉണ്ടാക്കാനും അവ വിപണനം ചെയ്യാനും ട്രേഡ് ക്രാക്കര്‍ സൗകര്യമൊരുക്കുന്നു. വിപണിയില്‍ നിക്ഷേപിക്കാനുളള പണവും സാങ്കല്‍പികമായിരിക്കും.
പണവും ഓഹരിയും വിപണിയും സാങ്കല്‍പികമായിരിക്കും. ഇവ ഉപയോഗിച്ചുളള ക്രയവിക്രയവും അതിന്റെ പരിണാമവും യഥാര്‍ത്ഥ വിപണിയിലേര്‍പ്പെടാനുളള പരിശീലനമായി മാറും. സാങ്കല്‍പിക വിപണിയില്‍ കച്ചവടം നടത്തുക വഴി യഥാര്‍ത്ഥ വിപണിയുടെ ഗതിവിഗതികള്‍ പരിചിതമാകും.
തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാങ്കല്‍പിക വിപണിയിലെ കച്ചവടം വളരെയധികം സഹായകരമായിരിക്കുമെന്ന് ട്രേഡ് ക്രാക്കര്‍ ഡോട്ട് കോം വൈഭവ് മൊരാര്‍ക്ക പറയുന്നു. വിവര സാങ്കേതിക വിദ്യയും മൂലധനവും തമ്മില്‍ യോജിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം തുടര്‍ന്നു.












Click it and Unblock the Notifications