ഇന്റര്‍നെറ്റ് ബന്ധം പൂര്‍വ്വസ്ഥിതിയിലാവാന്‍ രണ്ടാഴ്ച
ദില്ലി: ഈജിപ്‌തിനടുത്ത് മെഡിറ്റിനേറിയന്‍ കടലിലെ രണ്ട് അന്താരാഷ്ട്ര കേബിളുകളുടെ തകര്‍ച്ച ഇന്ത്യയിലെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷനുകളെ ബാധിയ്‌ക്കുന്നു.
റെയില്‍വെയുടെ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനമായ ഐആര്‍ടിസി, യാത്ര ഓണ്‍ലൈന്‍, ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റായ പിവിആര്‍ എന്നിവരുടെ ടിക്കറ്റ് വില്‌പന വില്‌പന വളരെയധികം കുറഞ്ഞു.
റെയില്‍വെ റിസര്‍വേഷന്‍ പോര്‍ട്ടലായ ഐആര്‍ടിസിയുടെ ഇന്റര്‍നെറ്റ് ഡാറ്റാ ട്രാന്‍സ്‌ഫര്‍ വേഗത വളരെയധികം കുറഞ്ഞിട്ടുണ്ട്. റെയില്‍വെയുടെ ടിക്കറ്റ് റിസര്‍വേഷന്‍ കുറയാന്‍ കാരണം ഇതാണെന്നാണ് കരുതപ്പെടുന്നത്.
വിമാന യാത്ര ടിക്കറ്റ് റിസര്‍വേഷന്‍ പോര്‍ട്ടലായ യാത്ര ഡോട്ട് കോമിലൂടെയുള്ള വ്യാപാരത്തില്‍ വ്യഴാഴ്‌ച 15% കുറവുണ്ടായി. സാധാരണ ഗതിയില്‍ 6500 വിമാന ടിക്കറ്റുകള്‍ വരെ റിസര്‍വ് ചെയ്‌തിരുന്ന അവസ്ഥയില്‍ നിന്ന് കഴിഞ്ഞ ദിവസം അത് 5700 ലേക്ക് താഴ്‌ന്നിരുന്നു.
തകരാറിലായ കേബിള്‍ ശൃംഖലയിലൂടെയുള്ള ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിയ്‌ക്കാന്‍ 10 ദിവസം വരെ വേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി തകര്‍ന്ന കേബിളിലൂടെയുണ്ടായിരുന്ന ഇന്റര്‍നെറ്റ് ബന്ധം എസ്‌എംഡബ്ല്യു-3 കേബിളിലേക്കും പസഫിക്ക് റൂട്ടിലുടെയുള്ള കേബിളിലേക്കും മാറ്റിയിട്ടുണ്ട്.
എന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ക്ക് നിലവിലുള്ള ഇന്റര്‍നെറ്റ് ശേഷിയുടെ 50-60 ശതമാനം വരെ നല്‌കാകാന്‍ മാത്രമേ ശേഷിയുള്ളു.
കേബിളിലുണ്ടായ തകരാറുകള്‍ ഇന്ത്യയില്‍ പ്രധാനമായും ബാധിച്ചിരിയ്‌ക്കുന്നത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍ കോം), ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയാണ്. റെയില്‍വെയുടെ ഐആര്‍ടിസി പ്രവര്‍ത്തിയ്ക്കുന്നത് എംടിഎന്‍എല്ലിലൂടെയാണ്.












Click it and Unblock the Notifications