കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പുകഴ്ത്തിയതിന് സസ്പെന്‍ഷന്‍

  • By Super
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബി എസ് പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ചതിനാണ് രണ്ട് ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് മായാവതിയുടെ സര്‍ക്കാരില്‍ നിന്നും നടപടി നേരിടേണ്ടി വന്നത്.

സുല്‍ത്താന്‍ പുര ജില്ലയിലെ വികസനത്തിന്റെ പേരില്‍ രാഹുലിനെ അനുമോദിച്ചതാണ് ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. ഫൈസാബാദ് കമ്മിഷണര്‍ക്കും സുല്‍ത്താന്‍ പൂര്‍ ജില്ലാ മജിസ്ട്രേറ്റിനുമെതിരെ നടപടിയുണ്ടായി. സുല്‍ത്താന്‍ പൂരില്‍ നെഹ്റു കുടുംബം, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി ചെയ്ത കാര്യങ്ങളെയാണ് ഇവര്‍ അനുമോദിച്ചത്.

ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

അതേ സമയം സര്‍വീസ് ചട്ടം ലംഘിച്ച് ഈയിടെ ചില ഉദ്യോഗസ്ഥര്‍ മായാവതിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X