രാഷ്ട്രീയക്കളി: ബിജെപി സഭയ്ക്കു പിന്നാലെ
കൊച്ചി: ക്രൈസ്തവ സഭാ തര്‍ക്കം തീര്‍ക്കാന്‍ ബിജെപി രംഗത്തിറങ്ങുന്നു. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ പേരിലാണ് കോടതിയ്ക്കു പുറത്ത് സഭാ തര്‍ക്കം ഒത്തു തീര്‍ക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.
ഇതിനായി 15 അംഗ പാനലിനും ബിജെപി രൂപം നല്‍കിയിട്ടുണ്ട്. റിട്ട. ജസ്റ്റിസുമാരടങ്ങുന്ന പാനലില്‍ ജസ്റ്റിസ് കെ.ടി തോമാസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍, ജസ്റ്റിസ് ഹരിഹരന് നായര്‍, എം.വി പൈലി തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളായുണ്ട്.
കൂടാതെ മുന്‍ ഗവര്‍ണര്‍ പി.സി അലക്സാണ്ടറെയും പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വം ആലോചിയ്ക്കുന്നുണ്ട്
ഓര്‍ത്തോഡക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടുന്ന ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പാനലില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന അലക്സാണ്ടറെ പോലുള്ളവര്‍ക്ക് ബിജെപി നേതൃത്വവുമായുള്ള സൗഹൃദം പരസ്യമാണ്. യാക്കോബായ-ഓര്‍ത്തോഡക്സ് തര്‍ക്കം സാമൂഹിക വിപത്തായി മാറിയെന്നാരോപിച്ചാണ് ബിജെപി തര്‍ക്കം തീര്‍ക്കാന്‍ രംഗത്തു വന്നിരിയ്ക്കുന്നത്.