Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം പറഞ്ഞു, സഖാവേ വിട!

കൊച്ചി : എച്ച്എംടി വിവാദം വിഎസ് പക്ഷത്തിന് നഷ്ടക്കച്ചവടമായി മാറുന്നു. പാര്‍ട്ടിയില്‍ വിഎസിനോടൊപ്പം എന്നും ഉറച്ചു നിന്ന എറണാകുളം ജില്ല, ഈ വിവാദത്തിന്റെ പേരില്‍ വിഎസില്‍ നിന്ന് പൂര്‍ണമായും അകന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി ഒറ്റക്കെട്ടായാണ് വിഎസിന്റെ നടപടികളെ തളളിപ്പറഞ്ഞത്. അതേ സമയം വ്യവസായ മന്ത്രിയുടെ പിന്നില്‍ തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ വിഎസ് പക്ഷത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മന്ത്രി എസ് ശര്‍മ്മ, കെ ചന്ദ്രന്‍ പിളള എംപി എന്നിവര്‍ യോഗത്തിന് എത്തിയില്ല.

അഞ്ചുമാസമായി പാര്‍ട്ടിയും സര്‍ക്കാരും സജീവമായി ഇടപെടുന്ന ഒരു വിഷയത്തില്‍ മുഖ്യമന്ത്രി പൊടുന്നനെ ചുവടുമാറ്റിയെന്നാണ് ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്. തറക്കല്ലിടലിന്റെ തലേ ദിവസം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ഫോണില്‍ വിളിച്ച് ചടങ്ങ് മാറ്റിവെയ്ക്കണമെന്ന് വിഎസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനോട് ജില്ലാ നേതൃത്വം അനുകൂലിച്ചില്ല.

ചടങ്ങില്‍ വിഎസ് പങ്കെടുത്ത്, ഇടപാടിലെ ദുരൂഹതകള്‍ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഉചിതമായേനെയെന്ന നിലപാടാണ് ജില്ലാ കമ്മിറ്റിക്ക്. അത് ചെയ്യാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ 11 ദിവസമെടുത്തത് തീര്‍ത്തും അനുചിതമായിപ്പോയി. ആ ദിവസങ്ങള്‍ക്കുളളില്‍ വിവാദവ്യവസായം കൊടുമ്പിരിക്കൊണ്ടത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായി. - ജില്ലാ കമ്മിറ്റി വിലയിരുത്തി.

എച്ച്എംടി ഭൂമിയിടപാടില്‍ ജനങ്ങളുടെ സംശയം പരിഹരിക്കാനുതകുന്ന ശക്തമായ അന്വേഷണം നടത്തണം, ഐടി വ്യവസായങ്ങള്‍ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യവസായ മന്ത്രിയെ ഒറ്റപ്പെടുത്താനുളള നീക്കത്തില്‍ നിന്ന് പിന്തിരിയണം എന്നിങ്ങനെയുളള ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയവും കമ്മിറ്റി പാസാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+