കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുങ്കണ്ടത്തെ ഭൂചലനം മുല്ലപ്പെരിയാറിലും അനുഭവപ്പെട്ടു

  • By Staff
Google Oneindia Malayalam News

Mullaperiyar Damഇടുക്കി: ബുധനാഴ്‌ച ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തുണ്ടായ ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും അനുഭവപ്പെട്ടതായി സൂചന. അണക്കെട്ടിന്‌ താഴെ വള്ളക്കടവില്‍ സ്ഥാപിച്ചിട്ടുള്ള സിസ്‌മോഗ്രാഫില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്‌.

റിച്ചര്‍സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച 4.10നാണ്‌ അനുഭവപ്പെട്ടത്‌. ഇതോടെ അണക്കെട്ടിന്റെ നില സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദങ്ങള്‍ ബലപ്പെടുകയാണ്‌. ചലനത്തിന്റെ പ്രഭവകേന്ദ്രമായ നെടുങ്കണ്ടത്തുനിന്നും 35കിലോമീറ്റര്‍ അകലം മാത്രമേ അണക്കെട്ടിലേയ്‌ക്കുള്ളു.

അണക്കെട്ടില്‍ ഇപ്പോഴുള്ള ചോര്‍ച്ചയിലുള്ള വ്യത്യാസമായിരിക്കും ചലനത്തിന്റെ ഫലമായി ആദ്യം അനുഭവപ്പെടുന്ന മാറ്റമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. ചലനത്തില്‍ അണക്കെട്ടിന്‌ കേടുസംഭവിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കുന്നതിന്‌ ഭൗമശാസ്‌ത്ര പഠനകേന്ദ്രത്തെ നിയോഗിച്ചിട്ടുണ്ട്‌. അണക്കെട്ടിലും പരിസരത്തും ഭൂചലനത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ സെസ്‌ ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്ഥിതിഗതികള്‍ വിലയിരുത്താനായി ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സെസ്‌ ശാസ്‌ത്രജ്ഞരും അടുത്ത ദിവസങ്ങളില്‍ അണക്കെട്ടും പരിസരവും സന്ദര്‍ശിക്കുന്നു. വ്യാഴാഴാഴ്‌ച ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥര്‍ അണക്കെട്ട്‌ സംഭവിച്ചെങ്കിലും ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നു ലഭിച്ചിട്ടില്ല.

ജലനിരപ്പ്‌ മാത്രമാണ്‌ തമിഴ്‌നാട്‌ അറിയിച്ചത്‌. അണക്കെട്ട്‌ ഭൂചലന സാധ്യതയുള്ള മേഖലയിലാണെന്നും ഇവിടെയുണ്ടാകുന്ന ചലനങ്ങള്‍ അണക്കെട്ടിന്‌ കൂടുതല്‍ ഭീഷണിയാകുമെന്നും മുമ്പ്‌ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X