പഴഞ്ചന്‍ കോച്ചുകളുമായി ഗരീബ് രഥ്
തിരുവനന്തപുരം: ഇടത്തരക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രയെന്ന പ്രത്യേകതയുമായി ഗരീബ് രഥം വെള്ളിയാഴ്ച മുതല്‍.
മുഴുവനായി ശീതികരിച്ച ഗരീബ് രഥ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ആര്‍. വേലു ഫ്‌ളാഗ് ഓഫ് ചെയ്യും. കഴിഞ്ഞ റെയില്‍ ബഡ്ജറ്റിലാണ് തിരുവനന്തപുരം-ലോകമാന്യ തിലക് (കുര്‍ള) ഗരീബ് രഥ് പ്രഖ്യാപിച്ചത്.
11 എസി ത്രീ ടയര്‍ കോച്ചുകളും മൂന്ന് ചെയര്‍കാര്‍ കോച്ചുകളുമുള്ള ഗരീബ് രഥ് ആഴ്ചയില്‍ രണ്ടു സര്‍വീസ് മാത്രമാണുള്ളത്. 27 മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്ന ഗരീബ് രഥത്തില്‍ തിരുവനന്തപുരത്തു നിന്നും കുര്‍ളയിലേക്ക് എസി ത്രീടയറിന് 771 രൂപയും എസി ചെയര്‍കാറിന് 605 രൂപയുമാണ് നിരക്ക്.
രാജ്യത്താകെ എട്ട് ഗരീബ് രഥ് ട്രെയിനുകള്‍ പ്രഖ്യാപിച്ചവയില്‍ നാലാമത്തേതാണ് കേരളത്തില്‍ നിന്നുമാരംഭിയ്‌ക്കുന്നത്.എന്നാല്‍ പേരിനെ അനര്‍ഥമാക്കുന്ന തരത്തില്‍ ദാരിദ്രം പിടിച്ച കോച്ചുകളാണ് ഗരീബ് രഥത്തിന് ഉള്ളതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അറ്റകുറ്റപ്പണികള്‍ ചെയ്യാത്ത പഴഞ്ചന്‍ കോച്ചുകളാണ് ട്രെയിനിനുപയോഗിക്കുന്നത്. മിക്ക കോച്ചുകളിലെയും ജനറേറ്ററുകള്‍ കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനശേഷി കുറഞ്ഞവയാണ്. പഴമ മറച്ചു വെയ്‌ക്കാന്‍ ബോഗികളെല്ലാം പെയിന്റ് ചെയ്‌തിട്ടു മാത്രമേയുള്ളു.
പതിനേഴ് കോച്ചുകളുള്ള ട്രെയിനില്‍ ഏതെങ്കിലും ഒരു കോച്ചിന് തകരാര്‍ സംഭവിച്ചാല്‍ പകരം കോച്ച് സംവിധാനം ഇല്ലാത്ത അവസ്ഥയാണിപ്പോള്‍.












Click it and Unblock the Notifications