കോണ്‍ഗ്രസിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല: കരുണാകരന്‍
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ഐക്യസമ്മേളനത്തില്‍ ആയിരങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് കെ.കരുണാകരന്‍ കോണ്‍ഗ്രസിലേക്കുള്ള തന്റെ തിരിച്ചുവരവ് വന്‍ആഘോഷമാക്കി.
രാജ്യത്തെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്ന് കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് പകരം വെക്കാന്‍ മറ്റൊന്നില്ല.അച്ഛനായാലും മകനായാലും കോണ്‍ഗ്രസിലാണെങ്കില്‍ ശക്തരാണ്. അതല്ല പാര്‍ട്ടിക്ക് പുറത്താണെങ്കില്‍ ദുര്‍ബലനാണ്. .കോണ്‍ഗ്രസിലാണെങ്കില്‍ ശക്തനാണെന്നതിന്റെ തെളിവാണ് ഇവിടെക്കൂടിയിരിക്കുന്ന ജനക്കൂട്ടമെന്നും കരുണാകരന്‍ പറഞ്ഞു.
ഒന്നരലക്ഷത്തോളം പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ അണിനിരന്നത്. കരുണാകരന്റേത് ശരിയായ രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുണാകരന്റെ തിരിച്ചുവരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും.
പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമാണെന്ന് ലീഡര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് കെപിസസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എം.എം.ജേക്കബ്, വി.എം സുധീരന്‍,എ.ഐ.സി.സി സെക്രട്ടറി ടോം വടക്കന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി, എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications