അപകീര്‍ത്തി കേസ്; വി.എസ് പിഴയടയ്‌ക്കണമെന്ന് കോടതി
ഒറ്റപ്പാലം: ദേശാഭിമാനി പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ 3,000 രൂപ പിഴയടയ്‌ക്കണമെന്ന് ഒറ്റപ്പാലം മുന്‍സിഫ് കോടതി വിധിച്ചു.
അച്യുതാനന്ദന്‍ ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായിരിക്കെ ശ്രീകൃഷ്‌ണപുരത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാവും കേരള പ്രദേശ് മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ കോലോത്ത്‌പറമ്പില്‍ കോയക്കെതിരേ നല്‌കിയ വാര്‍ത്തയാണ് കേസിനു കാരണമായത്.
കാലങ്ങളായി വൈദ്യുതി ചാര്‍ജ് അടയ്‌ക്കാത്ത കോണ്‍ഗ്രസ് നേതാവ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് കെഎസ്‌ഇബി എന്‍ജിനീയറെ മര്‍ദ്ദിച്ചുവെന്നായിരുന്നു വാര്‍ത്ത. 2003 നവംബര്‍ 14നാണ് ദേശാഭിമാനിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വി.എസിനെക്കൂടാതെ ഇതേ കേസില്‍ പി കരുണാകരന്‍ എംപിയ്‌ക്കും കോടതി പിഴശിക്ഷവിധിച്ചിട്ടുണ്ട്.
കേസില്‍ മൂന്നാം പ്രതിയാണ് മുഖ്യമന്ത്രി. ദേശാഭിമാനിയുടെ അന്നത്തെ പാലക്കാട് ബ്യൂറോ ചീഫ് ഫല്‍ഗുനനും പത്രത്തിന്റെ അന്നത്തെ പ്രിന്ററായിരുന്ന പി.കരുണാകരനുമാണ് ആദ്യ പ്രതികള്‍. പ്രാദേശിക ലേഖകനായ സന്തോഷ് കുമാറിനെതിരെയും കേസുണ്ടായിരുന്നു. 2004 നവംബര്‍ പത്തിന് ഫയല്‍ ചെയ്‌ത കേസില്‍ സന്തോഷ് കുമാറിനെ മാത്രമാണ് വിസ്‌തരിച്ചത്.












Click it and Unblock the Notifications