Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌എംടി: വിമര്‍ശനം കാര്യമറിയാതെയാണെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: എച്ച്‌എംടി ഭൂമി വിവാദത്തെക്കുറിച്ച്‌ സിപിഎം എറണാകുളം ജില്ലാകമ്മറ്റി നടത്തിയ അഭിപ്രായ പ്രകടനം യാഥാര്‍ത്ഥ്യമറിയാതെയാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷം യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോധ്യമാകും. റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇത്തരത്തിലൊരു പ്രതികരണം നടത്താവൂ. മുന്‍ കൂട്ടിയുള്ള ഒരു പ്രതികരണം ശരിയല്ല - മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി വിവാദത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കമ്മറ്റി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.

എച്ച്എംടി ഭൂമി കൈമാറ്റത്തിന്‍റെ പോക്കുവരവ് റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഓരോ പാര്‍ട്ടിക്കും അവരവരുടേതായിട്ടുള്ള ഒരു നിലപാട് ഇതു സംബന്ധിച്ച് ഉണ്ടെന്നും അത് പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടികള്‍ക്കുണ്ടെന്നുമായിരുന്നു വി.എസിന്‍റെ മറുപടി.

ഭൂമി ഇടപാടിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി വൈകിയത് ശരിയായില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു.

വി.എസ് പക്ഷത്തിന് ആധിപത്യമുള്ള ജില്ലാ കമ്മിറ്റിയാണ് എറണാകുളം. പിണറായി പക്ഷത്തിന് ഇവിടെ വളരെ കുറച്ച് എണ്ണാവുന്ന അംഗങ്ങളേയുള്ളൂ.

ഈ കമ്മിറ്റിയാണ് വി.എസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സൈബര്‍ സിറ്റി വരുന്നതിനെ ജില്ലാ നേതൃത്വം അനുകൂലിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+