കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്‌ ഭരണ നേതൃത്വത്തിന്‍ വന്‍ മാറ്റങ്ങള്

  • By Staff
Google Oneindia Malayalam News

ദുബായ്‌: യുഎഇയുടെ സാമ്പത്തിക തലസ്ഥാനമായ ദുബായ്‌ ഭരണ നേതൃത്വത്തിന്‍ വന്‍ മാറ്റങ്ങള്‍.ദുബായിയുടെ പുതിയ കീരിടവകാശിയായി ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റഷീദ്‌ അല്‍ മക്തുമിനെ അവരോധിച്ച്‌ ഉത്തരവ്‌ പുറത്തിറങ്ങി.

യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹൈനസ്‌ ഷേഖ്‌ മുഹമ്മദ്‌ ബിന്‍ റഷീദ്‌ അല്‍ മക്തും പുറത്തിറക്കിയ ഉത്തരവിലാണ്‌ മുഹമ്മദ്‌ ബിന്‍ റഷീദിനെ ദുബായ്‌ ഭരണാധികാരിയായി പ്രഖ്യാപിച്ചിട്ടുള്ളത്‌.

ഭരണത്തില്‍ ഹംദാന്‍ ബിന്‍ റഷീദിനെ സഹായിക്കുന്നതിനായി ഷേഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റഷീദ്‌ അല്‍ മക്തുവിനെയും ഷേഖ്‌ ഹംദാന്‍ ബിന്‍ റഷീദ്‌ അല്‍ മക്തുവിനെയും ഉപഭരണാധികാരികളായി നിയമിച്ചും ഉത്തരവായിട്ടുണ്ട്. ‌

ദുബായ്‌ ഗവണ്‍മെന്റിനെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ദുബായ്‌ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിന്റെ ചെയര്‍മാനായ ഹമദാന്‍ ബിന്‍ മുഹമ്മദ്‌ ഇതിനോടകം ഭരണസാരഥ്യത്തില്‍ തന്റെ കഴിവു തെളിച്ച വ്യക്തിയാണ്‌.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദുബായ്‌ ഭരണകൂടം വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിട്ടുണ്ട്‌. പദ്ധതികള്‍ കൃത്യ സമയത്ത്‌ തീര്‍ക്കുന്നതിനും ദുബായ്‌ ഗവണ്‍മെന്റ്‌ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും ഹമദാന്‍ ബിന്‍ റഷീദ്‌ മികവ് തെളിയിച്ചിട്ടുണ്ട്.

1984 നവംബര്‍ 14ന്‌ ജനിച്ച ഹംദാന്‍ ബിന്‍ റഷീദ്‌ ദുബായിലെ പ്രശസ്‌തമായ റഷീദ്‌ പ്രൈവറ്റ്‌ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിരുദ പഠനത്തിനു ശേഷം ബിന്‍ ഹമദാന്‍ ലോക പ്രശസ്തമായഅക്കാദമിയായ സാന്‍ഡ്‌ഹസ്റ്റ്‌ റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്നും അക്കാദമിയിലും പഠനം നടത്തി.

ദുബായ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ പ്രസിഡന്റ്‌ കൂടിയായ ബിന്‍ ഹംദാന്‍ നല്ലൊരു കായിക പ്രേമി കൂടിയാണ്‌.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X