ഹൈക്കോടി ബഞ്ച് : തടസം ചീഫ് ജസ്റ്റിസ്
ദില്ലി: തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിന് തടസമായി നില്‌ക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസാണെന്ന് കേന്ദ്ര നിയമമന്ത്രി എച്ച്. ആര്‍ ഭരദ്വരാജ്.
ചീഫ് ജസ്റ്റിസ് സമ്മതം നല്‌കിയാല്‍ ഹൈക്കോടതി ബഞ്ച് സ്ഥാപിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ബഞ്ച് സ്ഥാപിക്കണമെന്നു തന്നെയാണ് കേന്ദ്രത്തിന് താത്‌പര്യം.
ഇത് സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ ബഞ്ച് സ്ഥാപിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം ചീഫ് ജസ്റ്റിസിന് കത്തെഴുതിയെങ്കിലും അദ്ദേഹം ആ നിര്‍ദേശത്തിനോട് യോജിച്ചില്ല.
ഇതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് ചീഫ് ജസ്റ്റിസിനോടു തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. അതെ സമയം തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്നാവശ്യവുമായി ഇടതുമുന്നണി പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്.
ഈയാവശ്യവുമായി വെള്ളിയാഴ്‌ച രാജ്‌ഭവന് മുന്നില്‍ എല്‍ഡിഎഫ് നടത്തിയ ധര്‍ണ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു.
കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നത് മനപൂര്‍വം വൈകിക്കുകയാണെന്ന് ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത് പിണറായി പറഞ്ഞു.












Click it and Unblock the Notifications