കാമുകിയെ വെടിവെച്ച് കാമുകന്‍ ആത്മഹത്യചെയ്‌തു
ദില്ലി: ആസ്‌ത്രേലിയക്കാരിയായ പെണ്‍കുട്ടിയെ വെടിവച്ചശേഷം ഇന്ത്യക്കാരന്‍ കാമുകന്‍ ആത്മഹത്യ ചെയ്‌തു.
ഉത്തര്‍പ്രദേശില്‍ മഥുരയിലെ ഇസ്‌കോണ്‍ ക്ഷേത്രപരിസരത്തുവച്ച് ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് മുന്‍മന്ത്രി തേജ്‌പാല്‍ സിങിന്റെ മരുമകന്‍ ഇരുപത്തിയെട്ടുകാരനായ സൗരവാണ് കാമുകിയെ വെടിവെച്ചശേഷം ആത്മഹത്യചെയ്‌തത്.
ഇരുപത്തിയാറുകാരിയായ ലീലയ്‌ക്കാണ് വെടിയേറ്റത്. ആസ്‌ത്രേലിയയിലെ പേര്‍ത്ത് സ്വദേശിയായ സൂസണിന്റെ മകളാണ് ലീല. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലാണ് സൗരവ് ലീലയെ വെടിവെച്ചതെന്ന് പൊലീസ് പറയുന്നു.
ലീലയെ വെടിവെച്ചശേഷം റിവോള്‍വര്‍ കൊണ്ട് സൗരവ് സ്വന്തം നെറ്റിയിലേയ്‌ക്കും നിറയൊഴിയ്‌ക്കുകയായിരുന്നു. വെടിയേറ്റയുടന്‍ ലീലയെ ആഗ്രയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് യുവാവിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചു വര്‍ഷമായി തന്റെ സഹോദരന്മാര്‍ക്കൊപ്പം ലീല വൃന്ദാവനിലാണ് താമസിക്കുന്നത്.












Click it and Unblock the Notifications