സിബിഐ ഓഫീസ് പൂട്ടി, അഭയ കേസ് പാതി വഴിയില്‍
കോട്ടയം: അഭയ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ക്യാമ്പ് ഓഫീസ് അടച്ചു. തുടക്കം മുതല്‍ ഓഫീസില്‍ ഉണ്ടായിരുന്ന എസ്‌ഐ വിനോദ് രണ്ടാഴ്‌ച മുമ്പ് ദില്ലിയ്‌ക്ക് പോയതോടെയാണ് ഓഫീസ് പൂട്ടിയത്.
ഡ്രൈവര്‍ക്ക് സ്ഥലംമാറ്റമായതോടെ പൊലീസ് ജീപ്പും വിട്ടുകൊടുത്തിരിക്കുകയാണ്. എട്ട് മാസം മുമ്പാണ് എസ്.പി കൃഷ്‌ണയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം കോട്ടയത്തെത്തി അന്വേഷണമാരംഭിച്ചത്.
ആദ്യം കേസ് തെളിയാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുന്ന രീതിയില്‍ കാര്യമായ അന്വേഷണം നടന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി.
ഒരു പുരോഹിതനെയും രണ്ട് കന്യാസ്‌ത്രീകളെയും നാര്‍കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയരാക്കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. കേസന്വേഷണം നിര്‍ത്തി എസ്.പിയും ഡിവൈഎസ്‌പിയും നാലുമാസം മുമ്പുതന്നെ ദില്ലിയ്‌ക്കു പോയിരുന്നു.
ഇതിനിടെ രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ മാസത്തില്‍ 15 ദിവസം വീതം കോട്ടയത്തെ ഓഫീസില്‍ തങ്ങിയിരുന്നു. നാര്‍കോ ടെസ്‌റ്റിന്റെ ഫലം സമര്‍പ്പിക്കണമെന്ന ഹൈക്കോടതിയുയെ ആവശ്യത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്‌ച സിബിഐ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications