കോണ്‍ഗ്രസില്‍ ഇനി കലാപത്തിന്റെ നാളുകള്‍: മുരളി
കോഴിക്കോട്: കരുണാകരനുമായി ഇനി മേലില്‍ രാഷ്ട്രീയമായും വ്യക്തിപരമായും യാതൊരു ബന്ധവുമില്ലെന്ന് മകനും എന്‍സിപി സംസ്ഥാന അധ്യക്ഷനുമായ മുരളീധരന്‍ പ്രഖ്യാപിച്ചു.
ഇനി കരുണാകരനെ വിശ്വാസത്തിലെടുക്കില്ല. മകനെ വഞ്ചിച്ച പിതാവെന്ന നിലയില്‍ മാത്രമേ കരുണാകരന് സ്ഥാനമുള്ളു.
കരുണാകരന്‍ എറണാകുളത്ത് നടത്തിയ ഐക്യമഹാ സമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു മുരളി. പ്രസവം കഴിഞ്ഞ സ്‌ത്രീ കല്യാണം കഴിക്കുന്നത് പോലെയാണ് കരുണാകരന്റെ ഐക്യ മഹാ സമ്മേളനം.
സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ചെന്നു കാണുകയും കോണ്‍ഗ്രസ് പ്രക്ഷോഭം ഉദ്‌ഘാടനം വരെ കരുണാകരന്‍ നടത്തി.
അതിനു ശേഷം ഇപ്പോള്‍ നടത്തുന്ന സംഗമ രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശലാണെന്ന് മുരളി ആരോപിച്ചു.
കോണ്‍ഗ്രസില്‍ ഇനി കലാപത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. അതിനുള്ള വെടിമരുന്ന നിറയ്‌ക്കലാണ് കഴിഞ്ഞ ദിവസം നടന്നത്. കരുണാകാരന്റെ തിരിച്ചു വരവോടെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമാധാനം നഷ്ടപ്പെടും.
ഗ്രൂപ്പിലാതെ നില്‌ക്കാന്‍ കരുണാകരന് കഴിയില്ല. പത്മജ ഉള്‍പ്പടെ വീടിന്റെ അടുക്കള ചുറ്റിപ്പറ്റിയുള്ള ഉപജാപക സംഘമാണ് ഇതിനു പിന്നിലെന്നും മുരളി കളിയാക്കി.












Click it and Unblock the Notifications