Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ പ്രസ്‌താവനയില്‍ ദുഖിതനായി ലീഡര്‍

Congress leaders with Karunakaranകൊച്ചി: കോണ്‍ഗ്രസിലേയ്‌ക്കുള്ള തിരിച്ചുവരവ്‌ ആഘോഷത്തിലൂടെ ഒരു സംഭവമാക്കി മാറ്റിയെങ്കിലും സ്വതേ പുഞ്ചിരിച്ച മുഖവുമായി വേദികളിലെത്താറുള്ള ലീഡര്‍ ഐക്യമഹാസമ്മേളന വേദിയില്‍ ദുഖിതനായി കാണപ്പെട്ടു.

സമ്മേളനത്തിന്റെ തലേദിവസം വരെ വളരെ ഉത്സാഹവാനായിരുന്ന ലീഡര്‍ വേദിയില്‍ എത്തിയത്‌ മ്ലാനമായ മുഖത്തോടെയായിരുന്നു. അച്ഛനെക്കുറിച്ച്‌ മകന്‍ മുരളീധരന്‍ നടത്തിയ പ്രസ്‌താവനയാണ്‌ കരുണാകരനെ തളര്‍ത്തിയതെന്ന്‌ അദ്ദേഹത്തോട്‌ അടുത്തബന്ധമുള്ള നേതാക്കള്‍ വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാവിലെ കോഴിക്കോട്ടു വച്ചാണ്‌ അച്ഛനെന്ന നിലിയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും കരുണാകരനുമായി ഒരു ബന്ധവുമില്ലെന്ന്‌ മുരളി പ്രഖ്യാപിച്ചത്‌. ഒപ്പം സമ്മേളനം പ്രസവിച്ച സ്‌ത്രീയുടെ കല്യാണം നടത്തുന്നതുപോലെ അര്‍ത്ഥമില്ലാത്തതാണെന്നും മുരളി ആരോപിച്ചിരുന്നു.

അച്ഛനായാലും മകനായാലും കോണ്‍ഗ്രസില്‍ നിന്നാല്‍ മാത്രമേ ശക്തിയുണ്ടാവൂ എന്നായിരുന്നു ലീഡര്‍ മകന്‌ മറുപടി നല്‍കിയിത്‌.

സമ്മേളന വേദി വലിപ്പം കൊണ്ടു ആളുകളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമായി. 300 പേര്‍ക്ക്‌ ഇരിക്കാവുന്ന വേദിയാണ്‌ ഒരുക്കിയിരുന്നത്‌. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും എ.കെ ആന്റണിയും സമ്മേളനത്തിന്‌ എത്തിയിരുന്നില്ല. കണ്ണു ചികിത്സയ്‌ക്കായി ചെന്നൈയില്‍ ആയിരുന്നതുകൊണ്ടാണ്‌ രവി എത്താതിരുന്നത്‌. കോസ്‌റ്റ്‌ഗാര്‍ഡ്‌ ദിനമായിരുന്നതിനാലാണ്‌ ആന്റണി വരാതിരുന്നത്‌.

കരുണാകരന്‍ കോണ്‍ഗ്രസ്‌ വിട്ടപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന മകള്‍ പത്മജ വേണുഗോപാല്‍ ഏറെ നാളത്തെ ഇടവേളയ്‌ക്ക്‌ ശേഷം കോണ്‍ഗ്രസ്‌ സമ്മേളന നഗരിയില്‍ എത്തിയതും ശ്രദ്ധിക്കപ്പെട്ടു. ഭര്‍ത്താവ്‌ വേണുഗോപാലിനൊപ്പമാണ്‌ പത്മജ എത്തിയത്‌. സദസ്സിലിരുന്ന അവര്‍ നേതാക്കള്‍ വേദിയിലേയ്‌ക്കു ക്ഷണിച്ചിട്ടും പോകാതെ സദസ്സില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+