ഭൂമി ഇടപാട്: വി.എസ് ഒളിച്ചുകളിയ്‌ക്കുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാടില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രശ്‌നത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്‌ച സെക്രട്ടേറിയറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസമനുഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എച്ച്‌എംടിയ്‌ക്ക് നല്‍കിയ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുഖ്യമന്ത്രി അറിയാതെ ഈ ഇടപാട് നടന്നിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
വാചകക്കസര്‍ത്തുകള്‍ അവസാനിപ്പിച്ച് വി.എസ് ഭൂമാഫിയയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications