മുഹമ്മദ് ബിന്‍ റഷീദ് കേരളത്തിന്റെ സുഹൃത്ത്
ഹംദാന്‍ രാജകുമാരനൊപ്പം ദുബായിയുടെ ഉപഭരണാധികാരിയായി നിയമിച്ചിട്ടുള്ള ഷേഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തുവും നേതൃത്വപാടവത്തില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ലോക ടെക്‌നോളജി ഭൂപടത്തില്‍ ദുബായിയുടെ സ്ഥാനം അടയാളപ്പെടുത്തിയ ദുബായ് ടെക്‌നോളജി ആന്‍ഡ് മീഡിയ ഫ്രീ സോണ്‍ അതോറിറ്റിയുടെ (ഡിടിഎംഎഫ്‌സെഡ്) ചെയര്‍മാനാണ് ബിന്‍ റഷീദ്.
ലോകപ്രശസ്‌തമായ ദുബായ് ഇന്റര്‍നെറ്റ് സിറ്റി, നോളജ് വില്ലേജ്, മീഡിയ സി്‌റ്റി എന്നിവയുടെയെല്ലാം മാതൃസ്ഥാപനമാണ് ഡിടിഎംഎഫ്‌സെഡ്.
ഇന്റര്‍നെറ്റ് സിറ്റിയ്ക്കും മീഡയി സിറ്റിയ്ക്കും നേതൃത്വം കൊടുക്കുന്ന ബിന്‍ മുഹമ്മദ് കേരളത്തിന്റെ സുഹൃത്ത് കൂടിയാണ്.
കേരളം സ്വപ്നം കാണുന്ന സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത് ബിന്‍ മുഹമ്മദ് നേതൃത്വം വഹിയ്ക്കുന്ന ദുബായ് ടെക്‌നോളജി ആന്‍ഡ് മീഡിയ ഫ്രീ സോണ്‍ അതോറിറ്റിയാണ്.
സ്മാര്‍ട്ടി സിറ്റിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ ഇദ്ദേഹം കേരളത്തിലെ രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications