സാഹിത്യം സെല്‍ഫോണ്‍ ലോകത്തേക്ക്
കൊല്ലം 2012 ജൂണ്‍ മാസം 25, പാലക്കാട്ടെ ഒരു ഉള്‍നാടന്‍ സിറ്റിയിലിരുന്ന് മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ എംടി തന്റെ പുതിയ കഥയെഴുതുകയാണ്, അല്ല... ടൈപ്പ് ചെയ്യുകയാണ്. സ്വന്തം മൊബൈലില്‍
ഇത്തവണ എംടിയുടെ കഥ തകര്‍ന്ന നാലുകെട്ടിന്റേതല്ല, പുതുതായി രൂപം കൊണ്ട സ്‌മാര്‍ട്ട്‌സിറ്റിയിലെ ഒരു അണുകുടുംബത്തിന്റെ കഥ. മലയാളികള്‍ക്കായി മറ്റൊരു എംടിയുടെ മറ്റൊരു മാസ്റ്റര്‍ പീസ്.
ഈ പുസ്‌തകം എന്നാണ് പുറത്തിറങ്ങുന്നതെന്ന് കാത്തിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇങ്ങനെയൊരു പുസ്‌തകവുമില്ല അങ്ങനെയൊരു കഥയുമില്ല.
പക്ഷേ 2012ല്‍ ഇങ്ങനെയൊരു കഥ എംടി രചിയ്ക്കുന്നുണ്ടെങ്കില്‍ അത് ചിലപ്പോള്‍ ഒരു മൊബൈലിലായിരിക്കും.
ഇത് ഫാന്റസിയൊന്നുമല്ല, ലോക സാഹിത്യം പുസ്‌തകമുപേക്ഷിയ്‌ക്കുന്ന തിരക്കിലാണെന്ന് കുറച്ചു പേരെങ്കിലും പറയും. ചുരുങ്ങിയത് വായനെയെന്നാല്‍ എസ്എംഎസെന്ന് മാത്രമുള്ളവര്‍. ഉറങ്ങാന്‍ പോലും നേരമില്ലാത്ത സൈബര്‍ തലമുറയ്‌ക്ക് എവിടെ സാഹിത്യം വായിക്കാന്‍ സമയം. എപ്പോഴും യാത്രകള്‍, ജോലിയുടെ സമ്മര്‍ദങ്ങള്‍.
ഇത്തരക്കാര്‍ ലൈബ്രറിയില്‍ പോയി പുസ്‌തകം തിരഞ്ഞെടുത്ത് വായിക്കുമെന്ന് ഒരിക്കലും കരുതാന്‍ വയ്യ. എന്നാല്‍ ഈ ടെക്‌നോ ജീവികളുടെ ഏറ്റവും വലിയ ആയുധമായ മൊബൈലിനെയാണ് നവസാഹിത്യകാരന്മാര്‍ ലക്ഷ്യമിടുന്നത്.
അടുത്ത പേജില്‍












Click it and Unblock the Notifications