ജപ്പാന്‍: സെല്‍ നോവലിസ്റ്റുകളുടെ പറുദ്ദീസ
ലോകത്ത് പലയിടങ്ങളിലും യുവസാഹിത്യകാരന്‍മാര്‍ അവരുടെ കൃതികള്‍ ആദ്യം പ്രസിദ്ധീകരിയ്ക്കുന്നത് ഇപ്പോള്‍ പുസ്തകത്തിലൂടെയല്ല. മറിച്ച് എംഎംഎസിലൂടെയാണ്. മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ജപ്പാനിലെ യുവ തലമുറയാണ് ഇക്കാര്യത്തിലും മുന്നില്‍ നില്‌ക്കുന്നത്.
ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവലുകളിലൊന്നായ 'ഇഫ് യു' പുസ്‌തക പ്രേമികളുടെ കൈയിലെത്തുന്നതിനു മുമ്പു തന്നെ മൊബൈല്‍ പ്രേമികളുടെ കൈയിലാണ് എത്തിയത്.
റിന്‍ എന്ന കോളേജ് വിദ്യാര്‍ഥിയെഴുതിയ 142 പേജുകളുള്ള ഈ നോവല്‍ സെല്‍ ഫോണിലൂടെ ഹിറ്റായതിനു ശേഷമാണ് പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. പുസ്തക രൂപത്തില്‍ ഇതിന്റെ നാല് ലക്ഷത്തോളം വിറ്റു പോയി.
പഠനത്തോടൊപ്പം ജോലിയും ചെയ്യുന്ന റിന്‍ ട്രെയിന്‍ യാത്രകള്‍ക്കിടെയാണ് തന്റെ നോവല്‍ മൊബൈലില്‍ രചിച്ചത്. ആറുമാസം വേണ്ടി വന്നു റിന്നിന് ഇത് മൊബൈലില്‍ ടൈപ്പ് ചെയ്യാന്‍.പ്രണയദുരന്തത്തിന്റെ കഥ പറയുന്ന ഇഫ് യു സാഹിത്യത്തില്‍ വന്‍ അദ്‌ഭുതങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.വെറും പൈങ്കിളി സാഹിത്യമാണ് മൊബൈലിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍ പുതിയൊരു രചനാ സങ്കേതം സാഹിത്യകാരന്മാര്‍ക്കു മുന്നില്‍ വെട്ടിത്തെളിയിക്കുകയാണ് റിന്നിനെ പോലുള്ളവര്‍ ചെയ്‌തത്.
എന്നാല്‍ മഹത്തായ പാരമ്പര്യമുള്ള ജാപ്പനീസ് സാഹിത്യത്തെ കാര്‍ന്നു തിന്നുകയാണ് സെല്‍ രചനകളെന്ന് ജാപ്പനീസ് സാഹിത്യ പണ്ഡിതനായ ചിയാറ്റി ഇഷിഹാരയെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍ മുതിര്‍ന്നവരുടെ ഈ എതിര്‍പ്പുകളൊന്നും ജപ്പാനിലെ സെല്‍ നോവലിസ്‌റ്റുകള്‍ പിന്നോട്ടു വലിയ്ക്കുന്നില്ല. പത്തു ലക്ഷത്തോളം സെല്‍ നോവലുകളെങ്കിലും ജപ്പാനിലെ വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
എന്തൊക്കെയായാലും ഈ മള്‍ട്ടീമീഡിയ യുഗത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിയ്‌ക്കുന്ന ഇമോട്ടി കോണ്‍സുകളും സംഗീതത്തിന്റെ കൊച്ചു നുറുങ്ങുകളുമെല്ലൊം ചേര്‍ത്ത് സെല്‍ നോവലുകള്‍ സൈബര്‍ തലമുറയെ കീഴടക്കി കഴിഞ്ഞു.
സെല്‍ നോവലുകള്‍ സാഹിത്യത്തെ നശിപ്പിക്കുമോയെന്ന കാര്യം അവിടെ നിക്കട്ടെ. കോടികളുടെ കച്ചവടമാണ് ഇതിലൂടെ നോവലുകള്‍ സൗജന്യമായി വായിക്കാന്‍ നല്കുന്ന കന്പനികള്‍ നേടുന്നത്. നോവലിനോടൊപ്പമുള്ള പരസ്യത്തിലൂടെയാണ് കന്പനികള്‍ ലാഭം കൊയ്യുന്നത്.
അധികം താമസിയാതെ നമ്മുടെ കൊച്ചു കേരളത്തിലും സെല്‍ നോവലുകള്‍ പ്രത്യക്ഷപ്പെടുമമെന്ന് കരുതാം.
d












Click it and Unblock the Notifications