Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ സ്‌ക്രീനും ഇന്റര്‍നെറ്റ്‌ കണക്ഷനും കിടക്കയില്‍

മെല്‍ബണ്‍: സിനിമ സ്‌ക്രീനായി പ്രവര്‍ത്തിക്കുകയും തലയിണകളെല്ലാം സ്വയം ക്രമീകരിക്കുകയും ചെയ്യുന്ന ഒരു കിടക്കയിലെ ഉറക്കം എങ്ങനെയുണ്ടാകും? വെറും ഭാവനയല്ലേയെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ഇത്തരം കിടക്കകള്‍ ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന്‌ യുഎസിലെ ഒരു കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി, ഹോം തിയേറ്റര്‍, താപക്രമീകരണം എന്നിവയുള്‍പ്പെടെ ക്രീയേറ്റീവായി ചിന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള സന്ദേശങ്ങളും എന്തിന് തിരുമ്മലിന്‍റെ സുഖം വരെ തരാന്‍ കഴിവുള്ളതാണത്രേ ഈ കിടക്കകള്‍.

സാങ്കേതികവിദ്യ ഇത്രേയേറെ വളര്‍ന്നെങ്കിലും അത്‌ മനുഷ്യന്റെ ഉറക്കത്തിലും ഉറക്കസമയത്തിലും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നേവരെ നടന്നിട്ടില്ല. ഇത്തരത്തിലുള്ള ആദ്യ ശ്രമാണിതെന്ന്‌ കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.

ഉറങ്ങുന്നയാളുടെ കൂര്‍ക്കം വലി, കിടക്കുന്നതിലെ വ്യത്യാസങ്ങള്‍, ശ്വാസഗതി എന്നിവ തിരിച്ചറിയാന്‍ കിടക്കയ്‌ക്ക്‌ കഴിവുണ്ട്‌. കൂര്‍ക്കം വിലിയ്‌ക്കനുസരിച്ച്‌ തലയുടെ കിടക്ക തനിയെ ഉറങ്ങുന്നയളുടെ തലവെച്ചിരിക്കുന്ന രീതി മാറ്റും. ശരിയായ രീതിയില്‍ തലയെത്തുമ്പോള്‍ കൂര്‍ക്കംവലി നില്‍ക്കും. ഈ രീതിയിലാണ്‌ കിടക്കയുടെ പ്രവര്‍ത്തനം പ്രോഗ്രാം ചെയ്‌തിരിക്കുന്നത്‌.

ഉപയോഗിച്ചു തുടങ്ങി ആദ്യത്തെ മുപ്പത്‌ ദിവസം കൊണ്ടാണ്‌ കിടക്ക അത്‌ ഉപയോഗിക്കുന്നയാളുടെ ഉറക്കത്തിന്റെ പ്രത്യേകതകള്‍ പഠിയ്‌ക്കുന്നത്‌. അസാധാരണമായ എന്ത്‌ മാറ്റവും കിടക്ക തിരിച്ചറിയുകയും അവ മാറ്റാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മെത്തയ്‌ക്കുള്ളീലൂടെ പ്രത്യേക കുഴലുകള്‍വഴി ജലം പമ്പുചെയ്യുന്നുണ്ട്‌. ഇത്‌ ശരീരോഷ്‌മാവിനെ സംതുലിതപ്പെടുത്താന്‍ സഹായിയ്‌ക്കും.

സ്റ്റാറി നൈറ്റ്‌ ബെഡ്‌ എന്ന പേരിലാണ്‌ കിടക്കകള്‍ക്ക്‌ പരസ്യം നല്‍കുന്നത്‌. വളരെയേറെ പ്രത്യേകതകളുണ്ടെങ്കിലും സാധാരണക്കാര്‍ക്ക്‌ ഇതിന്റെ വില വലിയ പ്രശ്‌നമാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 2009ല്‍ കിടക്ക വില്‍പ്പനയ്‌ക്കെത്തിക്കാനാണ്‌ കമ്പനി തീരുമാനിച്ചിരിക്കുന്നത്‌. 20,000 മുതല്‍ 50,000വരെയായിരിയ്‌ക്കുമത്രേ ഇതിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+