ഓഹരി വ്യാപാരം സിലബസില്‍
മുംബൈ: ബിസിനസ് മാനേജ് മെന്റ് വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഓഹരി വ്യാപാരവും ഉള്‍പ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ഓഹരി വ്യാപാരത്തെ കുറിച്ച് ക്ലാസുകള്‍ നല്‍കുന്നതിനു പുറമെ ഈ വിഷയത്തില്‍ പ്രാക്ടിക്കലുകളുമുണ്ടാകും.
ഓണ്‍ലൈന്‍ വഴി ഡെലിവറി, ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍ എന്നീ വിവിധ രീതികളില്‍ ഓഹരി വ്യാപാരം നടത്തുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഐഐഐം-അഹമ്മദാബാദ് ഓഹരി വ്യാപാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
എസ് പി ജെയിന്‍, വെലിംഗ്കര്‍, ഐഐപിഎം തുടങ്ങിയ മറ്റ് ബിസിനസ് മാനേജ് മെന്റ് സ്കൂളുകളും ദില്ലി, ബോബെ പോലുള്ള സര്‍വകലാശാലകളും താമസിയാതെ ബിസിനനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായി ഓഹരി വ്യാപാര ക്ലാസുകള്‍ ആരംഭിക്കും.
സാങ്കല്പികമായ പണം ഉപയോഗിച്ച് സാങ്കല്പികമായി വ്യാപാരം നടത്തുന്നതിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. ഇത്തരത്തില്‍ നടത്തുന്ന വ്യാപാരം അധ്യാപകര്‍ വിശകലനം ചെയ്യും.












Click it and Unblock the Notifications