വിഎസിനെതിരെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഒറ്റയാന്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.
സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ച ഇന്ന് ആരംഭിക്കും. ചര്‍ച്ച നാല് ദിവസം തുടരും. ചര്‍ച്ചയ്ക്കു ശേഷം ഭേദഗതികളുണ്ടെങ്കില്‍ അതുള്‍പ്പെടുത്തിയാകും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുക.
റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ പോയതു മുതല്‍ വി.എസ് ഒറ്റയാനെ പോലെയാണ് പ്രവര്‍തതിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ ആക്ഷേപം. മൂന്നാര്‍, എച്ച്എംടി ഭൂമി ഇടപാട് എന്നീ പ്രശ്നങ്ങളിലും വി.എസ് ഇതേ നിലപാടാണ് കൈകൊണ്ടതെന്നും വിമര്‍ശനമുണ്ട്.
ജില്ലാ സമ്മേളനങ്ങളില്‍ മൃഗീയമായ മേധാവിത്തം പുലര്‍ത്തിയ ഔദ്യോഗിക വിഭാഗം വി.എസിനെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനെയും ഒതുക്കുന്നതിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട്. സംസ്ഥാന സമ്മേളനം ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അത് വി.എസിന് കനത്ത ക്ഷീണമാകും.












Click it and Unblock the Notifications