പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ അവശനിലയില്‍
കോഴിക്കോട്: വെള്ളയില്‍ ബീച്ചില്‍ നിന്ന് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തയാളെ എരഞ്ഞിപ്പാലത്ത് അവശ നിലയില്‍ കണെ്ടത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു.
പുതിയകടവ് സ്വദേശി ബാലനെ (52) യാണ് ശനിയാഴ്ച ബാലനെയും മഹാഗണപതി ഭുവനേശ്വരി ക്ഷേത്രത്തിലെ പൂജാരി ചേറ്റുവ കൊടുതുരുത്തി അന്തകൃഷ്ണന്‍ എന്ന ബിജുവിനെയും കസ്റ്റഡിയിലെടുത്തത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ബാലനെ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാലനോടൊപ്പം കസ്റ്റഡിയിലെടുത്ത വെള്ളയില്‍ മഹാഗണപതി ഭുവനേശ്വരി ക്ഷേത്രത്തിലെ പൂജാരി ചേറ്റുവ കൊടുതുരുത്തി അന്തകൃഷ്ണന്‍ എന്ന ബിജുവിനെയും അവശനായതിനെ തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുണ്ടംമംഗലം കോടതി റിമാന്റ് ചെയ്ത ബിജു ആശുപത്രിയിലെ പൊലീസ് സെല്ലിലാണ് ചികിത്സയില്‍ കഴിയുന്നത്.
ബാലന്റെ മകന്‍ ജിതേഷ് അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസ് നിലവിലുണ്ട്. പൊലീസ് അന്വേഷണത്തില്‍ ജിതേഷിനെക്കുറിച്ചോ പെണ്‍കുട്ടിയെക്കുറിച്ചോ വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതി പൊലീസിനെ ശ്വാസിച്ചു.
പെണ്‍കുട്ടിയും ജിതേഷും എവിടെയുണെ്ടന്ന വിവരം അറിയാമെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച നടക്കാവ് പൊലീസ് ബിജുവിനേയും, ബാലനേയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ തിരക്കി ആളുകള്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വ്യക്തമായൊന്നും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ബാലന്റെ ഭാര്യ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (നാല്) കോടതിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പരിശോധനക്കായി കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. തുടര്‍ന്ന് അഡ്വ. ടി.കെ അബ്ദുള്‍ അസീസ് നടക്കാവ് പോലീസ് സ്റ്റേഷനും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസും പരിശോധിച്ചു. ഇതിനിടിയിലാണ് ബാലനെ എരഞ്ഞിപ്പാലത്ത് അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് നാട്ടുകാര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു. ഇത് ഏറെ നേരം സംഘര്‍ഷത്തിന് ഇടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളുടെ ആഹ്വാന പ്രകാരം ഗാന്ധിറോഡ് മുതല്‍ കോന്നാട് വരെയുള്ള ഭാഗങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു.












Click it and Unblock the Notifications