വിഎസ് ലക്ഷ്യമിട്ടത് രണ്ടു പക്ഷികളെ?
എന്നാല്‍ സ്മാര്‍ട്ട് സിറ്റിയ്ക്ക് സൈബര്‍ സിറ്റി ഭീഷണിയാവുമെന്ന ഉപദേശത്തെ തുടര്‍ന്നാണ് വി എസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതത്രേ! സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ടി സൈബര്‍ സിറ്റി പദ്ധതി തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്തതാണ് വിവാദം എന്നതിനും തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. സൈബര്‍ സിറ്റി തടയുക, വ്യവസായ മന്ത്രിയെ പ്രതിക്കൂട്ടിലാക്കുക എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങളാണ് ജനുവരി 19ലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതിലൂടെ വിഎസ് ആഗ്രഹിച്ചത്.
തനിക്കും തന്റെ ഓഫീസിനും നന്നായി അറിയാമായിരുന്ന ഒരു പദ്ധതിയെക്കുറിച്ച് അജ്ഞത നടിക്കുകയും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹമന്ത്രിമാര്‍ക്ക് മാഫിയാ പരിവേഷം ചാര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് വിഎസിനെതിരെയുളള ആരോപണം. സൈബര്‍ സിറ്റി പദ്ധതിയുടെ വിശദാംശങ്ങള്‍ ഒരു വര്‍ഷം മുമ്പ് തന്നെ വിഎസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് പൊളിറ്റ് ബ്യൂറോയ്ക്കും വ്യക്തമായിട്ടുണ്ട്.
പഴുതുകളെല്ലാമടച്ച ഒരു റിപ്പോര്‍ട്ടാണ് വിഎസിനെതിരെ കോടിയേരി - ഐസക് കമ്മിറ്റി തയ്യാറാക്കുന്നത്. എച്ച്എംടി ഭൂമിയിടപാടിന്റെ മുഴുവന്‍ വിശദാംശങ്ങളും കമ്മിറ്റി ശേഖരിച്ചിട്ടുണ്ട്. ഈ വിവാദത്തില്‍ ഏറ്റവും നിര്‍ണായകമായ നിലപാട് സ്വീകരിച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായമാണ് വിഎസിനെ തീര്‍ത്തും ദുര്‍ബലനാക്കുന്നത്.
പദ്ധതിയെക്കുറിച്ചുളള സംശയങ്ങള്‍ മുന്‍നിര്‍ത്തി, ഉദ്ഘാടന ചടങ്ങില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു എറണാകുളം ജില്ലാ കമ്മിറ്റി വിഎസിനോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഉദ്ഘാടനം തടയണമെന്നും പാര്‍ട്ടി നേതാക്കള്‍ അതില്‍ പങ്കെടുക്കരുതെന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ അഞ്ചു മാസമായി ഈ പദ്ധതി സംബന്ധിച്ച വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്ത എറണാകുളത്തെ വിഎസ് പക്ഷത്തെ പ്രമുഖര്‍ക്ക് ഈ നിര്‍ദ്ദേശം സ്വീകാര്യമായില്ല. അവര്‍ മുഖ്യമന്ത്രിയുടെ നിലപാട് തളളിക്കളഞ്ഞു.
അച്യുതാനന്ദനെതിരെ സിപിഎം ഔദ്യോഗിക പക്ഷം സമാഹരിച്ച ഏറ്റവും ശക്തമായ തെളിവാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ മൊഴി.
തനിക്ക് വളരെ വ്യക്തമായി നേരിട്ടറിയാമായിരുന്ന വിഷയത്തില്‍ പൊടുന്നനെ തികഞ്ഞ അജ്ഞത നടിച്ച്, സഹമന്ത്രിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും വിധം വിവാദം ആസൂത്രണം ചെയ്ത വിഎസ്, പാര്‍ട്ടിക്കുളളില്‍ ഇപ്പോള്‍ ഏറെ ദുര്‍ബലനാണ്. മാധ്യമങ്ങളുടെ ചിറകിലേറി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തിയ വിഎസ്, ഒടുവില്‍ അതേ മാധ്യമങ്ങളുടെ 'സഹായ'ത്തോടെ പുറത്തു പോവേണ്ട സാഹചര്യമാണുളളത്.
മുന്‍പേജില്‍












Click it and Unblock the Notifications