വികസനത്തിന് വിദേശ നിക്ഷേപം അനിവാര്യം: ബുദ്ധദേവ്
കൊല്‍ക്കത്ത: വിദേശ നിക്ഷേപത്തിന് അനുകൂലമായ നിലപാടുമായി ബുദ്ധദേവ് വീണ്ടും. സംസ്ഥാനത്തിന്റെ വികസനത്തിന് വിദേശ നിക്ഷേപം അനിവാര്യമാണെന്ന്
ബുദ്ധദേവ് ഭട്ടാചാര്യ ആവര്‍ത്തിച്ചു.
ഡിവൈഎഫ്‌ഐ റാലിക്കിടെയാണ് അദ്ദേഹം ബംഗാള്‍ സര്‍ക്കാരിന്റെ വിദേശ നിക്ഷേപത്തോടുള്ള നയം ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഇതിനായി അമേരിക്ക, ജപ്പാന്‍. ചൈന ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിയ്‌ക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.
വിവര സാങ്കേതിക വിദ്യ രംഗത്തത്ത് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ പണം മുടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
വൈദ്യുതി ഉദ്‌പാദന രംഗത്ത് നിക്ഷേപം നടത്താന്‍ ജപ്പാനും തയ്യാറായിട്ടുണ്ട്. ഇതെക്കെ വേണ്ടെന്ന് വെയ്‌ക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മളെ കടത്തിവെട്ടും.
വിദേശ നിക്ഷേപത്തിന് ഒട്ടേറെ പോരായ്‌മകളുണ്ട്. തൊഴില്‍ ചൂഷണവും, വ്യക്തഗത ലാഭവും എല്ലാം ഇതിനോടൊപ്പം വര്‍ദ്ധിയ്‌ക്കുമെങ്കിലും നമുക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല-ബുദ്ധദേവ് പറഞ്ഞു. നന്ദിഗ്രാമില്‍ സ്ഥാപിക്കാമെന്ന് കരുതിയിരുന്ന രാസ വ്യവസായ ശാല പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറില്ല.
ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഈ പദ്ധതി സൃഷ്ടിക്കുക. വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്‌കരിയ്‌ക്കാന്‍ യുവാക്കള്‍ കടന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.












Click it and Unblock the Notifications