ചിരഞ്ജീവിയുടെ രാഷ്ട്രീയ പ്രവേശനം; ആരാധകന്‍ ആത്മഹത്യ ചെയ്‌തു
ഹൈദരബാദ്: ചിരഞ്‌ജീവിയുടെ ആരാധകര്‍ വാര്‍ത്തകളില്‍ നിന്നും ഒഴിയുന്നില്ല. പ്രിയ താരം രാഷ്ട്രീയത്തില് പ്രവേശിക്കുന്നതില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്‌താണ് ഇത്തവണ താരത്തി്ന്റെ ആരാധകന്‍ വാര്‍ത്തകളില്‍ കയറിക്കൂടിയത്.
ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലാ സ്വദേശിയും ചിരഞ്‌ജീവിയുടെ കടുത്ത ആരാധകനുമായിരുന്ന പാര്‍ഥസാരഥിയാണ് ആത്മഹത്യ ചെയ്‌തത്. ചീരഞ്‌ജിവീ രാഷ്ട്രീയത്തില്‍ പ്രവേശിയ്‌ക്കുന്നുവെന്ന് വാര്‍ത്ത കേട്ടയുടനെയാണ് പാര്‍ഥസാരഥി ആത്മഹുതി ചെയ്‌തത്.
താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതു മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പാര്‍ഥസാരഥി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു.
കടുത്ത ചീരഞ്‌ജീവി ആരാധകനായിരുന്ന പാര്‍ഥസാരഥി ചിരഞ്‌ജീവിയുടെ എല്ലാ ചിത്രങ്ങളും കാണുമായിരുന്നു. കൂടാതെ ചിരഞ്‌ജീവിയുടെ എല്ലാ ജന്മദിനത്തിലും പാര്‍ഥസാരഥി ഹൈദരാബാദിലെത്തി ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുമായിരുന്നു.
എന്തായാലും പാര്‍ഥസാരഥിയുടെ കുടുംബത്തിന് താരം സഹായധനം നല്‌കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ചിരഞ്‌ജീവിയ്‌ക്ക് ആരാധകര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ല.
അടുത്തിടെ ചിരഞ്‌ജീവിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വിമര്‍ശിച്ച പ്രശസ്‌ത തെലുങ്ക് താരം രാജശേഖറിനെ ചിരഞ്‌ജിവിയുടെ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു.
ഈ വാര്‍ത്തകള്‍ കൂടാതെ സിനിമാ സ്‌റ്റെലിലുള്ള ഒളിച്ചോട്ടത്തിലൂടെ ദില്ലിയിലെത്തി കാമുകനെ വിവാഹം ചെയ്‌ത ചിരഞ്‌ജിവിയുടെ മകള്‍ ശ്രീജയ്‌ക്ക് കോണ്‍ഗ്രസ് നേതൃത്വം സഹായിച്ചുവെന്ന കിംവദന്തിയും സംസ്ഥാനത്ത് പരന്നിട്ടുണ്ട്.


Click it and Unblock the Notifications