ഐടി കമ്പനികളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി
ബാംഗ്‌ളൂര്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടു. സ്‌ഫോടന വസ്‌തുക്കള്‍ കൃത്യ സമയത്ത് ലഭിയ്‌ക്കാത്തതാണ് പദ്ധതി നടക്കാതെ പോയതിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പിടിയിലായ തീവ്രവാദികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളല്‍ കര്‍ണാടകയില്‍ നിന്നും പിടിയിലായ മുഹമ്മദ് ഗോസ്, അസുള്ള അബൂബക്കര്‍, മുഹമ്മദ് ആസിഫ് എന്നിവരില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
തീവ്രവാദ സംഘടനകളെ കുറിച്ചുള്ള അന്വേഷണത്തിനിടെ ഉത്തര കര്‍ണാടകത്തിലെ കലഘാട്ടി വനത്തില്‍ നി്‌ന്നും തീവ്രവാദികളുടെ പരിശീലന ക്യാമ്പ് പോലീസ് കണ്ടെത്തിയിരുന്നു.
കൂടാതെ സംസ്ഥാനത്ത് റെയില്‍വെ സ്റ്റേഷന്‍ പോലുള്ള ജനസാന്ദ്രതയേറിയ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും അറസ്റ്റിലായ മെഡിക്കല്‍ വിദ്യാര്‍ഥി മുഹമ്മദ് ആസിഫ് വെളിപ്പെടുത്തി. ഇതിനായി 50 കിലോഗ്രാം ആര്‍ഡിഎക്‌സ് പാകിസ്ഥാനില്‍ നിന്നും വരുത്താന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചിരുന്നില്ല.
ബാംഗ്ലൂരിലെ അമേരിക്കയുമായി ബന്ധം പുലര്‍ത്തുന്ന ഐടി കമ്പനികളെയാണ് തീവ്ര വാദികള്‍ ലക്ഷ്യമിട്ടിരുന്നത്. ബൈക്കുകളില്‍ സ്‌ഫോടക വസ്‌തു ഘടിപ്പിച്ചതിനു ശേഷം ഐടി കമ്പനികളുടെ സമീപത്ത് പാര്‍ക്ക് ചെയ്‌തതിനു ശേഷം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താനായിരുന്നുവെന്ന് പദ്ധതിയെന്ന് മുഹമ്മദ് ഗോസ് പറഞ്ഞു.
ഇതിനായി ബൈക്കുകള്‍ മോഷ്ടിക്കുന്നതിനിടെ ഇയാള്‍ പോലീസ് പിടിയിലായത്. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ തീവ്രവാദം ദക്ഷിണേന്ത്യയിലും വേരൂന്നാന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
പിടിയിലായ തീവ്രവാദികളെ നാര്‍ക്കോ പരിശോധനയ്‌ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കാനും അന്വേഷ ഉദ്യോഗസ്ഥര്‍ ആലോചിയ്ക്കുന്നുണ്ട്,












Click it and Unblock the Notifications