ഇന്ധന വിലവര്‍ധന; മന്ത്രിസഭായോഗം റദ്ദാക്കി
ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയില്‍ തീരുമാനമെടുക്കുന്നതിനായി നിശ്ചയിച്ചിരുന്ന കേന്ദ്രമന്ത്രിസഭായോഗം റദ്ദാക്കി.
വ്യാഴാഴ്‌ച നടക്കുന്ന യോഗത്തിലായിരിക്കും ഇന്ധനവില ചര്‍ച്ചചെയ്യുകയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വിലവര്‍ധനയെക്കുറിച്ച് തീരുമാനിയ്‌ക്കാന്‍ തിങ്കളാഴ്‌ച വൈകീട്ട് മന്ത്രിസഭ യോഗം ചേരുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കഴിഞ്ഞയാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി വിലവര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നകാര്യം മന്ത്രിസഭയ്‌ക്ക് വിട്ടിരുന്നു.
അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയിലിന് ക്രമാതീതമായി വിലവര്‍ധിച്ചതാണ് ആഭ്യന്തര വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനെ നിര്‍ബ്ബന്ധിതമാക്കുന്നത്.












Click it and Unblock the Notifications