എയ്‌ഡഡ് സ്‌കൂളില്‍ നിയമനം പിഎസ്‌സിയ്‌ക്ക് വിടില്ല
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സിയ്‌ക്ക് വിടണമെന്ന വിവാദനിര്‍ദേശം ഒഴിവാക്കി.
വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണം സംബന്ധിച്ച കെഇആര്‍ റിപ്പോര്‍ട്ട് തിങ്കളാഴ്‌ച സമര്‍പ്പിക്കും. എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനം മാനേജ്‌മെന്റുകള്‍ക്കുതന്നെ വിടുമെന്നാണ് സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ പിഎസ്‌സിയോ മറ്റേതെങ്കിലും ഏജന്‍സിയോ തയ്യാറാക്കുന്ന ലിസ്‌റ്റില്‍ നിന്നായിരിക്കണം നിയമനം നടത്തേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പഞ്ചായത്തുകള്‍ക്ക് സ്‌കൂള്‍ നടത്തിപ്പില്‍ നിയന്ത്രണങ്ങള് നല്‍കണമെ്‌ന കരട് റിപ്പോര്‍ട്ടിലെ ശുപാര്‍ശയും ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂള്‍ സമയത്തിലും മാറ്റം വരുത്തിയിട്ടില്ല.












Click it and Unblock the Notifications