സൈബര്‍ സിറ്റിയുമായി മുന്നോട്ടു പോകും: കരീം
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയുടെ പോക്കു വരവ് റദ്ദാക്കിയാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് എളമരം കരീം.
ഒരു സ്വകാര്യ ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പോക്കുവരവ് നടത്തിക്കൊടുക്കാന്‍ വ്യവസായ വകുപ്പ് ഉത്തരവ് നല്‌കിയിട്ടില്ല. സ്ഥാപനം കേരളത്തിന് നഷ്ടപ്പെടരുതെന്നായിരുന്നു സര്‍ക്കാരിന്റെ താത്‌പര്യം.
60000 പേര്‍ക്ക് തൊഴില്‍ നല്‌കുന്ന ഇത്തരം പദ്ധതികള്‍ക്ക് വ്യവസായ വകുപ്പ് പ്രോത്‌സാഹനം നല്‌കുക തന്നെ ചെയ്യും.
സൈബര്‍ സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ താന്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും കരീം പറഞ്ഞു.
സൈബര്‍ സിറ്റിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുഖ്യമന്ത്രി പദ്ധതിയ്‌ക്കെതിരെ ഇതു വരെ ഒന്നും പറഞ്ഞിട്ടില്ല. പരിശോധിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
വിവാദം സംബന്ധിച്ച് തനിയ്‌ക്ക് ന്യായീകരിക്കാനാകാത്തതു കൊണ്ടല്ല, അന്വേഷണം നടക്കുന്നതു കൊണ്ടാണ് എല്ലാം തുറന്നു പറയാത്തതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications