ഇടപാട് നിയമപരമെന്ന് എച്ച്ഡിഐഎല്‍
മുംബെ : എച്ച്എംടി ഭൂമി തങ്ങള്‍ വാങ്ങിയത് നിയമപരമായാണെന്ന് ഹൗസിംഗ് ഡെവലപ്പ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഡയറക്ടര്‍ അശോക് കുമാര്‍ ഗുപ്ത. ഇടപാട് സംബന്ധിച്ച എല്ലാ ആധികാരിക രേഖയും തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തെ പിടിച്ചു കുലുക്കുന്ന വിവാദത്തില്‍ ആദ്യമായാണ് എച്ച്ഡിഐഎല്‍ കമ്പനി പ്രതികരിക്കുന്നത്.
അനാവശ്യ വിവാദങ്ങള്‍ നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സൈബര്‍ സിറ്റി പദ്ധതി ഉപേക്ഷിക്കില്ലെന്നും ഗുപ്ത വ്യക്തമാക്കി.
പദ്ധതിയുടെ വിശദാംശങ്ങളെല്ലാം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അനുമതി വൈകുന്നത് നിക്ഷേപകരെ ദോഷകരമായി ബാധിക്കുമെന്നും അശോക് കുമാര്‍ ഗുപ്ത പറഞ്ഞു.
അടുത്ത പേജില്‍












Click it and Unblock the Notifications