Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപിയുടെ കരമനയിലുള്ള വീട്ടില്‍ മോഷണം

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടന്‍ ഭരത്‌ ഗോപിയുടെ കരമനയിലെ വീട്ടില്‍ മോഷണം. വീട്‌ കുത്തിത്തുറങ്ങ്‌ അരിച്ചുപെറുക്കിയാണ്‌ മോഷണം നടന്നത്‌. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌.

കരമനയിലെ പള്ളിത്താനത്തുള്ള തൃക്കാര്‍ത്തിക എന്ന വീട്ടിലാണ്‌ മോഷണം നടന്നത്‌. ഗോപിയുടെ മകന്‍ മുരളീകൃഷ്‌ണനും കുടുംബവുമാണ്‌ ഇവിടെ താമസിക്കുന്നത്‌.

പേയാട്ടുള്ള വീട്ടില്‍ ഞായറാഴ്‌ച സഞ്ചയന കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയാണ്‌ മോഷണം നടന്നതെന്നാണ്‌ കരുതുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ താമസക്കാര്‍ വീടുപൂട്ടി കര്‍മ്മങ്ങള്‍ക്കായി പോയത്‌.

ഞായറാഴ്‌ച വൈകീട്ട്‌ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഗേറ്റ്‌ പൂട്ടിക്കിടക്കുകയായിരുന്നു. അകത്തുകയറിയപ്പോഴാണ്‌ വാതിലുകള്‍ തുറന്നുകിടക്കുന്നത്‌ കണ്ടത്‌. താഴത്തെ നിലയിലുള്ള അലമാരകളെല്ലാം തുറന്ന്‌ വസ്‌തുക്കളെല്ലാം വലിച്ചുവാരി ഇട്ടിരുന്നു. കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതിനെത്തുര്‍ന്ന്‌ ഫോര്‍ട്‌ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി.

കരമന എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വീടിന്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തിങ്കളാഴ്‌ച വിരലടയാള വിദഗ്‌ധര്‍ എത്തി പരിശോധന നടത്തും. വിദേശത്തായിരുന്ന മുരളീകൃഷ്‌ണന്‍ അച്ഛന്റെ മരണത്തെത്തുടര്‍ന്ന്‌ ശനിയാഴ്‌ചയാണ്‌ നാട്ടിലെത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+