Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനം സര്‍ക്കോസി ബ്രൂണിയെ സ്വന്തമാക്കി

Carla Sarkozy kisses Nicolas Sarkozy at a cafe terraceപാരിസ്‌: ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിരമാമിട്ട്‌ ഫ്രഞ്ച് പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയും ഇറ്റലിക്കാരിയായ മോഡല്‍ കാര്‍ല ബ്രൂണിയും വിവാഹിതരായി.

ശനിയാഴ്‌ച വളരെ ലളിതവും ഔദ്യോഗികവുമായ ചടങ്ങിലാണ്‌ ഇരുവരുടെയും വിവാഹം നടന്നത്‌. പ്രസിഡന്റിന്റെ വസതിയായ എലിസീ പാലസില്‍ നടന്ന വിവാഹച്ചടങ്ങ്‌ ഇരുപത്‌ മിനിറ്റുമാത്രമാണത്രേ നീണ്ടുനിന്നത്‌. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.

വിവാഹശേഷം രാത്രി ഇരുവരും ചേര്‍ന്ന്‌ ല ലാന്റേണില്‍ വിവാഹവിരുന്നൊരുക്കി. പാരീസിന്‌ വെളിയില്‍ വെര്‍സല്ലീസ്‌ കൊട്ടാരത്തിന്‌ സമീപത്തെ ഹണ്ടിംഗ്‌ ലോഡ്‌ജിലാണ്‌ ഇരുവരും വിവാഹരാത്രി ആഘോഷിച്ചത്‌.

മൂന്നുമാസങ്ങള്‍ക്കുമുമ്പ്‌ നടന്ന ഒരു ചടങ്ങില്‍വച്ചാണ്‌ സര്‍ക്കോസിയും ബ്രൂണിയും കണ്ടുമുട്ടിയത്‌. ആദ്യകാഴ്‌ചയില്‍ത്തന്നെ സര്‍ക്കോസി ബ്രൂണിയെ ഇഷ്ടപ്പെടുകയായിരുന്നു.

മൂന്ന്‌ ആണ്‍മക്കളുള്ള സര്‍ക്കോസിയുടെ മൂന്നാം വിവാഹമാണിത്‌. ബ്രൂണിയുടെ ആദ്യത്തെ ഔദ്യോഗിക വിവാഹമാണിതെങ്കിലും മുന്‍ ബന്ധത്തില്‍ ബ്രൂണിയ്‌ക്ക്‌ ഒരു മകനുണ്ട്‌.

മോഡല്‍ എന്ന നിലയില്‍ പേരെടുത്ത ബ്രൂണി അടുത്തകാലത്ത്‌ ഗായികയെന്ന നിലയിലും പ്രശസ്‌തിയാര്‍ജ്ജിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+