ബിജെപിയുടെ സങ്കല്‍പ് യാത്ര അനിശ്ചിതത്വത്തില്‍
ദില്ലി: പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനിയ്‌ക്ക് നേരെ തീവ്രവാദി ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‌കി.
രാജ്യ വ്യാപകമായി നടത്തുന്ന ബിജെപിയുടെ സങ്കല്‍പ് യാത്ര ബുധനാഴ്‌ച ജബല്‍പൂരില്‍ നിന്നും ആരംഭിയ്ക്കാനിരക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്.
സങ്കല്‍പ് യാത്രയ്‌ക്ക് അദ്വാനിയാണ് നേതൃത്വം നല്‌കുന്നത്. ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ അദ്വാനിയുടെ സുരക്ഷ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് എം.കെ നാരായണന്‍ അദ്വാനിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്.
എന്നാല്‍ ബിജെപി സങ്കല്‍പ് യാത്ര ഉപേക്ഷിയ്‌ക്കില്ലായെന്നാണ് കരുതുന്നത്. നേരത്തെ ജാഥ മാറ്റി വെയ്‌ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അദ്വാനിയെ കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് എന്നിവരുടെ സുരക്ഷ സന്നാഹങ്ങളും വര്‍ദ്ധിപ്പിയ്‌ക്കാന്‍ ആലോചിയ്‌ക്കുന്നുണ്ട്.
ഗുലാം നബി ആസാദിന്റെ കാര്യത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയേക്കും. അദ്ദേഹത്തിന്റെ സുരക്ഷ ഭടന്‍മാരില്‍ ഒരാള്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹര്യത്തിലാണ് പുതിയ നടപടികള്‍












Click it and Unblock the Notifications