നാരായണ മൂര്‍ത്തിക്കെതിരെയുള്ള കേസ് തള്ളി
ദില്ലി: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ ഇന്‍ഫോസിസ് സ്ഥാപകമേധാവിയും പദ്‌മവിഭൂഷണ്‍ ജേതാവുമായ നാരായണ മൂര്‍ത്തിക്കെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി.
2007 എപ്രിലിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഇന്‍ഫോസിസ് മൈസൂരില്‍ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ വിദേശ പ്രതിനിധികളുണ്ടെന്ന കാരണം പറഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിന് പകരം പാശ്ചാത്തല സംഗീതമായിച്ചുവെന്നായിരുന്നു ആരോപണം.
ഇതിലുള്ള പ്രിതിഷേധങ്ങള്‍ രൂക്ഷമായപ്പോള്‍ ദുരുദ്ദേശപരമായല്ല ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കി മൂര്‍ത്തി മാപ്പു പറഞ്ഞിരുന്നു.
ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ കലാമും പങ്കെടുത്തിരുന്നു.
ദേശീയ ഗാനത്തെ അപമാനിച്ച മൂര്‍ത്തിയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പരാതി നേരത്തെ മൈസൂര്‍ ചീഫ് ജുഡീഷ്യല്‍ കോടതി തള്ളിയിരുന്നു.
ഇതിനെതിരെയുള്ള അപ്പീലാണ് ചീഫ് ജസ്റ്റിസ് ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് തള്ളിയത്. കന്നഡ രക്ഷണ വക്കീലര വേദിക എന്ന സംഘടനയാണ് മൂര്‍ത്തിക്കെതിരെ പരാതി നല്‌കിയിരുന്നത്.












Click it and Unblock the Notifications