വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകര്‍ അറസ്റ്റില്‍
പട്ടാന്‍: ഗുജറാത്തില്‍ വിദ്യാര്‍ഥികളെ കൂട്ട മാനഭംഗത്തിനിരയാക്കിയ കേസില്‍ ഏഴ് അധ്യാപകരെ പോലീസ് അറസ്‌റ്റു ചെയ്‌തു.
വടക്കന്‍ ഗുജറാത്തിലെ പട്ടാന്‍ നഗരത്തിലെ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോളെജിലെ അധ്യാപകരാണ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് പിടിയിലായത്. സംഭവമറിഞ്ഞ് രോഷാകുലരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളെജ് അടിച്ചു തകര്‍ക്കുകയും അധ്യാപകരെയും പ്രിന്‍സിപ്പാളിനെയും മര്‍ദ്ദിക്കുകയും ചെയ്‌തു.
കോളെജിലെ പ്രാര്‍ഥനാ യോഗത്തിനിടെ പീഡനത്തിനിരയായ വിദ്യാര്‍ഥിനി തല കറങ്ങി വീണതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയ വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിയ്‌ക്കുന്ന സംഭവം പുറത്തറിയുന്നത്.
മുന്‍ പ്രിന്‍സിപ്പലടക്കം ഏട്ട് അധ്യാപകര്‍ തന്നെയും കോളെജിലെ മറ്റ് പെണ്‍കുട്ടികളെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു. ഗ്രേസ് മാര്‍ക്ക് നല്‌കാമെന്ന് പ്രലോഭിപ്പിച്ച് വിജനമായ സ്ഥലത്തു കൊണ്ടു പോയാണ് അധ്യാപകര്‍ വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയിരുന്നത്.
സംഭവത്തിലുള്‍പ്പെട്ട അധ്യാപകരുടെ പേരും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതെ തുടര്‍ന്ന് കോളെജിലെത്തിയ രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് അധ്യാപകരെ അക്രമിച്ചത്. അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആറ് അധ്യാപകരെ കസ്റ്റഡിയിലെടുത്തു. ആരോപണ വിധേയനായ ഒരധ്യാപകന്‍ രക്ഷിതാക്കളുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്.












Click it and Unblock the Notifications