Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യ വിപ്ലവം നടത്താന്‍ ശ്രമം: കെസിബിസി

തിരുവനന്തപുരം: നിര്‍ത്തലാക്കിയ 1610 കള്ളുഷാപ്പുകള്‍ പുനസ്ഥാപിച്ചതിലൂടെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കേരളത്തില്‍ മദ്യ വിപ്ലവം നടത്താന്‍ ശ്രമിക്കുകയാണെന്ന്‌ കേരള കാത്തലിക്‌ ബിഷപ്‌ കൗണ്‍സില്‍ ആരോപിച്ചു.

ഈ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ ഉദ്ദേശിയ്ക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുമെന്ന്‌ കെസിബിസി മദ്യ വിരുദ്ധ സമിതി വൈസ്‌ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസൈപാക്യം വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ്‌ നല്‌കി.

സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ ബുധനാഴ്‌ച രാവിലെ എറണാകുളത്ത്‌ ബിഷപ്പുമാരുടെയും സാംസ്‌കാരിക നായകരുടെയും മദ്യ വിരുദ്ധ നേതാക്കളുടെയും ആഭിമുഖ്യത്തില്‍ ഏകദിന കൂട്ട ഉപവാസം സംഘടിപ്പിയ്‌ക്കും.

ആന്റണി സര്‍ക്കാര്‍ അടച്ചു പൂട്ടിയ 1610 ഷാപ്പുകള്‍ പുനസ്ഥാപിച്ച നടപടി പിന്‍വലിയ്‌ക്കുക, കള്ളു ഷാപ്പുകളില്‍ കൂടെയുള്ള വ്യാജ മദ്യ വില്‌പന തടയുക, ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.

ഉപവാസം കെസിബിസി വൈസ്‌ പ്രസിഡന്റ്‌ ഡോ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ഉദ്‌ഘാടനം ചെയ്യും. 29 രൂപതകളില്‍ നിന്നുള്ള നൂറോളം മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ ഉപവാസത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+