ചെന്നിത്തല 24 മണിക്കൂര്‍ ഉപവാസസമരം തുടങ്ങി
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല 24 മണിക്കൂര്‍ നീളുന്ന ഉപവാസ സമരം തുടങ്ങി.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണ് രാവിലെ സമരം ഉദ്‌ഘാടനം ചെയ്‌തത്. സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് തുടങ്ങുന്ന ശക്തമായ പ്രക്ഷോഭപരിപാടികളുടെ ആദ്യപടിയാണ് ഈ സമരമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വിലവര്‍ധനയ്‌ക്കെതിരെ ആര്‍ക്കും സമരം ചെയ്യേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നിത്തലയുടെ സമരത്തിന് പിന്തുണ നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്‌ച സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications