കമിതാക്കള്‍ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ചു
കുണ്ടറ: കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നത്ത് തുളസീധരന്റെ മകന്‍ കിരണ്‍(22) വര്‍ക്കല ചെറുകുന്നത്ത് കല്ലന്‍കോണം പരേതനായ ശശിയുടെ മകള്‍ ജിഷ(20) എന്നിവരെയാണ് കിഴക്കേക്കല്ലട മാര്‍ത്താണ്ഡപുരത്ത് കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാവിലെ പത്തുമണിയോടെയാണ് മാര്‍ത്താണ്ഡപുരത്തെ വര്‍ക്ക്‌ഷോപ്പിന് സമീപം നിര്‍ത്തിയിട്ട കാറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്‌ച ഉച്ചമുതല്‍ കാര്‍ ഇവിടെ കിടക്കുകയായിരുന്നുവത്രേ.
നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് കുണ്ടറ പൊലീസും കൊല്ലത്തുനിന്നും സയന്റിഫിക് ഇന്‍വെസ്റ്റിഗേഷണന്‍ സംഘവും സ്ഥലത്തെത്തി. തെളിവുകള്‍ ശേഖരിച്ചശേഷം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്‌ക്ക് അയച്ചു.
വര്‍ക്കലയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുകയായിരുന്ന കിരണും പാരലല്‍ കോളെജില്‍ ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയും സഹപാഠികളായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവത്രേ.
മറ്റൊരു വിവാഹാലോചന വന്നതിനെത്തുടര്‍ന്നാണ് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്ന് ജിഷയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications