Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജിയും ചര്‍ച്ചിലും ജീവിച്ചിരുന്നില്ലെന്ന്‌ ബ്രിട്ടീഷുകാര്‍

ലണ്ടന്‍: മഹാത്മാ ഗാന്ധിയും വിന്‍സ്‌റ്റന്‍ ചര്‍ച്ചിലും ജീവിച്ചിരുന്നില്ലെന്ന്‌ പറയുന്നവരെ മണ്ടന്മാരെന്നല്ലാതെ എന്തു വിളിയ്‌ക്കും?.

ബ്രിട്ടനില്‍ മണ്ടന്മാരുടെ എണ്ണം കൂടുതന്നതായാണ്‌ ഒരു സര്‍വ്വേ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. വിചിത്രമായ ആയിരം മണ്ടത്തരങ്ങളാണ്‌ യുകെ ടിവി ഗോള്‍ഡ്‌ ചാനല്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്‌. മൂവായിരം കൗമാരക്കാരെ ഉള്‍പ്പെടുത്തിയാണ്‌ സര്‍വ്വേ നടത്തിയത്‌.

ഇവരില്‍ ഏറെപ്പേരം ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയും ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലും വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നുവെന്നും ഇവരെക്കുറിച്ചുള്ള കഥകള്‍ വെറും കെട്ടുകഥകളാണെന്നുമാണ്‌ പറഞ്ഞത്‌.

ഇവരെക്കൂടാതെ ക്ലിയോപാട്രയും ഫ്‌ലോറന്‍സ്‌ നൈറ്റിംഗേലും സിനിമയ്‌ക്കും നോവലിനുമൊക്കെയായി പടച്ചെടുത്ത കഥാപാത്രങ്ങളെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍വ്വേയില്‍ ലഭിച്ചവയില്‍ ഭൂരിഭാഗം അഭിപ്രായങ്ങളും യാഥാര്‍ത്ഥ്യങ്ങളറിയാതെയുള്ള ഇത്തരം അഭിപ്രായങ്ങളാണ്‌.

വിഖ്യാത സാഹിത്യകാരനായ ചാള്‍സ്‌ ഡിക്കന്‍സ്‌ ഒരു കഥാപാത്രം മാത്രമാണെന്ന്‌ പറഞ്ഞവരുമുണ്ട്‌. എന്നാല്‍ ഒരു കഥാപാത്രം മാത്രമായിരുന്ന ഷെര്‍ലക്‌ ഹോംസ്‌ ജീവിച്ചിരുന്നുവെന്നാണ്‌ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്‌. റോബിന്‍ ഹുഡിന്റെ കാര്യവും ഇങ്ങനെതന്നെ. റോബിന്‍ ഹുഡ്‌ ജീവിച്ചിരുന്നിരുന്നവെന്ന്‌ പറഞ്ഞത്‌ 51ശതമാനം പേരാണ്‌.

ബ്രിട്ടനിലെ ജനതയില്‍ കാല്‍ഭാഗത്തോളം പേരും ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നവരാണെന്നാണ്‌ സര്‍വ്വേയില്‍ കണ്ടെത്തിയത്‌. ചരിത്രപുസ്‌തകങ്ങള്‍ പലരും വായിയ്‌ക്കുകയോ വായിയ്‌ക്കാന്‍ ഇഷ്ടപ്പെടുകയോ ചെയ്യുന്നില്ല. ടിവിയിലായാലും അത്തരം പരിപാടികള്‍ വന്നാല്‍ മറ്റു പരിപാടികള്‍ കാണാനാണ്‌ എല്ലാവരും താല്‍പര്യപ്പെടുന്നത്‌. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ഏറുന്നതിന്‌ കാരണമിതാകാമെന്ന്‌ സര്‍വ്വേയുടെ സംഘാടകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+