പസഫിക് സമുദ്രം പ്ലാസ്റ്റിക് സമുദ്രമാകുന്നു
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക്കിന്റെ പേര് അടുത്തു തന്നെ മാറ്റേണ്ടി വരുമെന്ന് ഗവേഷകര്‍.
മലിനീകരണം ഇത്തരത്തില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ പസഫിക് സമുദ്രത്തിന്റെ പേര് പ്ലാസ്റ്റിക് സമുദ്രമാക്കേണ്ടി വരുമെന്നാണ് ശാസ്‌ത്രജ്ഞരുടെ അഭിപ്രായം.
ടണ്‍ക്കണക്കിന് പ്ലാസ്റ്റിക്കാണ് ഓരോ ദിവസവും പസഫിക്കില്‍ എത്തിച്ചേരുന്നത്. ഇത് മനുഷ്യനും മറ്റു കടലിലെ ജീവജാലങ്ങളുടെയും നിലനില്‌പിനു തന്നെ വന്‍ ഭീഷണിയായി തീര്‍ന്നിട്ടുണ്ടെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു.
കടലില്‍ പൊന്തിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെ ഒരു പ്ലാസ്റ്റിക് സൂപ്പിനോടാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത്.
അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ രണ്ടിരട്ടിയോളമെങ്കിലും വലിപ്പം ഈ പ്ലാസ്‌റ്റിക് സൂപ്പിനുണ്ടാകുമെന്ന് അമേരിക്കയിലെ അല്‍ഗര്‍ഷ്യ മറൈന്‍ റിസര്‍ച്ചിലെ ഗവേഷകനായ മാര്‍ക്കസ് എറിക്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.
കര പ്രദേശത്തു നിന്നും എത്തിച്ചേരുന്ന പ്ലാസ്റ്റിക്കിനു പുറമെ കപ്പലുകളില്‍ നിന്നും ഓയില്‍ റിംഗുകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്കുകളും പസഫിക്കിന് ഭീഷണിയാകുന്നുണ്ട്. അമ്പതു വര്‍ഷം പഴക്കമുള്ള പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ വരെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
കാലിഫോര്‍ണിയ തീരത്തിനും ജപ്പാനുമിടയില്‍ വ്യാപിച്ചു കിടക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം ചാര്‍ളി മൂര്‍ എന്ന സമുദ്ര ഗവേഷകനാണ് ആദ്യമായി കണ്ടെത്തിയത്.












Click it and Unblock the Notifications