Get Updates
Get notified of breaking news, exclusive insights, and must-see stories!

മെക്‌സിക്കോയില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നു

മോണ്ടറി(മെക്‌സിക്കോ): വടക്കന്‍ മെക്‌സിക്കോയില്‍ വാഹനമോടിക്കുന്നതിനിടയില്‍ ലിപ്‌സ്റ്റിക്കിടുക, ഷേവ്‌ ചെയ്യുക, വളര്‍ത്തുമൃഗത്തെ ലാളിയ്‌ക്കുക തുടങ്ങിയ കലാപരിപാടികള്‍ കാഴ്‌ചവയ്‌ക്കുന്നത്‌ പതിവ്‌ കാഴ്‌ചയാണ്‌.

ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന റോഡപകടങ്ങള്‍ക്ക്‌ പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതുതന്നെയാണ്‌. ഇത്തരം പരിപാടികള്‍ ഇനിയും തുടരേണ്ടെന്നാണ്‌ ഇവിടത്തെ അധികൃതരുടെ തീരുമാനം.

ഇനി ആരെങ്കിലും വണ്ടിയോടിക്കുന്നതിനിടെ മുഖം മിനുക്കുന്നതും മൃഗത്തെ പുന്നാരിയ്‌ക്കുന്നതും കണ്ടാല്‍ ഉടന്‍ വീഴും പിഴ. 1,266 രൂപയാണ്‌ ഇത്തരക്കാരില്‍ നിന്നും ഒറ്റയടിക്ക്‌ ഈടാക്കുന്നത്‌. മെക്‌സിക്കന്‍ നഗരമായ ടറ്റിയണില്‍ ഫെബ്രുവരി മുതല്‍ പുതിയ നിയമം നടപ്പാക്കുമത്രേ.

ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിയ്‌ക്കുക അമിത വേഗത്തില്‍ ഓടിയ്‌ക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും പിഴശിക്ഷ നടപ്പാക്കുന്നുണ്ട്‌. മെക്‌സിക്കയിലെ മോട്ടോര്‍ വാഹനക്കാര്‍ മിക്കവരും ട്രാഫിക്‌ നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ്‌ വണ്ടിയോടിക്കുന്നത്‌.

നിര്‍ത്താനുള്ള സിഗ്നല്‍ കണ്ടാല്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോവുക, മദ്യപിച്ച്‌ വാഹനമോടിക്കുക തുടങ്ങിയവയൊക്കെയാണ്‌ ഇവിടത്തുകാരുടെ വിനോദം.

എന്തായാലും പുതിയ നിയമത്തോടെ ഇതിനൊക്കെ ഒരു അറുതി വരുമെന്നും നിത്യസംഭവമായ റോഡപകടങ്ങളുടെ എണ്ണം കുറയുമെന്നുമാണ്‌ അധികൃതരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+