വിവാഹ പ്രായപരിധി 18 ആക്കണം
ദില്ലി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവാഹത്തിനുള്ള പ്രായപരിധി 18 ആക്കണമെനന് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‌കി.
പതിനെട്ട് വയസിനു താഴെയുള്ള വയസിനു താഴെയുള്ള വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും നിയമ കമ്മീഷന്റെ ശിപാര്‍ശയിലുണ്ട്.
വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്‌്‌റ്റര്‍ ചെയ്യണമെന്നും പ്രായപരിധിയെത്തുന്നതിനു മുമ്പ് നടത്തിയിട്ടുള്ള വിവാഹങ്ങള്‍ റദ്ദാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് നിയമ കമ്മീഷന്‍ അംഗം കീര്‍ത്തി ഉപ്പല്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സമ്മതം നല്‌കാനുള്ള കുറഞ്ഞ പ്രായം 15ല്‍ നിന്നും 16 ആക്കി ഉയര്‍ത്തണമെന്നും പാനലിന്റെ ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമം നടപ്പായാല്‍ 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ശിക്ഷാര്‍ഹരാണ്. വിവാഹത്തിനു ശേഷമാണെങ്കിലും പെണ്‍കുട്ടിയുടെ സമ്മതമുണ്ടെങ്കില്‍ പോലും ഈ നിയമം ബാധകമാണ്.
നിലവിലുള്ള നിയമ പ്രകാരം 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് ശിക്ഷാര്‍ഹമായിട്ടുള്ളത്. കൂടുതല്‍ വ്യക്തവും ദീര്‍ഘ വീഷണവുമുള്ള ശിപാര്‍ശകളാണ് കമ്മീഷന്‍ സര്‍ക്കാരിന് നല്‌കിയിട്ടുള്ളത്.












Click it and Unblock the Notifications