ഓടുന്ന തീവണ്ടിയില്‍ ഭിക്ഷക്കാരിയെ മാനഭംഗപ്പെടുത്തി
പുനെ: നിസാമുദ്ദീന്‍ എക്‌സ്‌പ്രസില്‍ നാല്‍പത്തിയഞ്ചുകാരിയായ ഭിക്ഷക്കാരിയെ മദ്യപന്‍ മാനഭംഗപ്പെടുത്തിയതായി ആരോപണം.
ചൊവ്വാഴ്‌ച സംഗ്ലി, കരാദ് സ്റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് സംഭവം നടന്നത്. കുറ്റവാളിയായ ചന്ദ്രകാന്ദ് ജാദവ്(32)നെ റയില്‍വേ പൊലീസ് പുനെയില്‍വച്ച് അറസ്റ്റു ചെയ്‌തിട്ടുണ്ട്.
കര്‍ണ്ണാടകത്തിലെ ബല്‍ഗാമിലെ ചിക്കൊടി സ്വദേശിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശരദ് പട്ടോളയെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദീര്‍ഘദൂര തീവണ്ടികളില്‍ ഭിക്ഷയാചിക്കുന്ന സ്‌ത്രീയാണ് പീഡനത്തിനിരയായത്. ഇവര്‍ തിങ്കളാഴ്‌ച രാത്രി 10.30ന് ഗോവയില്‍ നിന്നാണത്രേ നിസാമുദ്ദീന്‍ എക്‌സ്‌പ്രസില്‍ കയറിയത്. പുനെയിലെ മിരാജില്‍ നിന്നാണ് ജാദവും സുഹൃത്തും വണ്ടിയില്‍ കയറിയത്.
ബോഗിയുടെ മൂലയില്‍ കിടന്നുറങ്ങുകയായിരുന്ന സ്‌ത്രീയെ ജാദവ് അറിയാതെ ചവിട്ടിപ്പോയി അപ്പോള്‍ അവര്‍ എഴുന്നേറ്റിരുന്ന് കരയാന്‍ തുടങ്ങി. ഇതില്‍ പ്രകോപിതനായ ജാദവ് ഇവരെ ടോയ്‌ലറ്റിലേയ്‌ക്ക് വലിച്ചുകൊണ്ടുപോയി അവിടെ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ.
സ്‌ത്രീയുടെ കരച്ചില്‍ കേട്ട സഹയാത്രക്കാര്‍ അവരെ ജാദവില്‍ നിന്നും പിടിച്ച് മാറ്റി- ഇങ്ങനെയാണ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
യാത്രക്കാരാണ് ജാദവിനെ പൊലീസിന് കൈമാറിയത്. പീഡനത്തിനിരയായ സ്‌ത്രീയെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications